Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 21
    Breaking:
    • യു.എസ് എഫ്-16 യുദ്ധവിമാനം ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക
    • ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വെച്ച് യു.എസ് ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍; രണ്ട് ടാങ്കറുകള്‍ക്ക് നേരെ ആക്രമണം
    • ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം: ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • ഇറാന്‍ യുദ്ധം പുനരാരംഭിക്കാന്‍ ട്രംപിന് മേല്‍ യു.എസ്, ഇസ്രായേല്‍ സമ്മര്‍ദ്ദം
    • പ്രവാചക ജീവിതം കാലാതിവർത്തിയായ മാനവിക മൂല്യങ്ങളുടെ നേർസാക്ഷ്യം: ടി.വി. ഇബ്രാഹിം എം.എൽ.എ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യു.എസ് എഫ്-16 യുദ്ധവിമാനം ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/11/2026 World Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ഗള്‍ഫ് ഉള്‍ക്കടലില്‍ വെച്ച് അമേരിക്കയുടെ എഫ്-16 യുദ്ധവിമാനത്തിന് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) നിഷേധിച്ചു. ആക്രമണത്തില്‍ വിമാനത്തിന് തകരാര്‍ സംഭവിച്ചതായും തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നതായും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇറാന്‍ ഒരു യു.എസ് യുദ്ധവിമാനത്തെയും ആക്രമിച്ചിട്ടില്ലെന്നും മിഡില്‍ ഈസ്റ്റിലുള്ള എല്ലാ അമേരിക്കന്‍ വിമാനങ്ങളും സുരക്ഷിതമാണെന്നും സെന്റ്കോം വ്യക്തമാക്കി.

    അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇരുപക്ഷത്തുനിന്നും പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ പുറത്തുവരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ മിസൈല്‍ ലോഞ്ചര്‍ പുറത്തുവിട്ട് ഇറാന്‍ അതിനിടെ, പുതിയ മിസൈല്‍ ശേഷി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍ വീണ്ടും കരുത്തുകാട്ടി. ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന രണ്ട് മിസൈലുകള്‍ ഒരേസമയം വിക്ഷേപിക്കാന്‍ ശേഷിയുള്ള പുതിയ ലോഞ്ചറാണ് ദൃശ്യങ്ങളിലുള്ളത്.

    നേരത്തെ ഇറാന്‍ ഉപയോഗിച്ചിരുന്ന ഖര ഇന്ധന ഇരട്ട ലോഞ്ചറുകളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നിലാണ് പുതിയ സംവിധാനം. കൂടുതല്‍ കാര്യക്ഷമത നല്‍കുന്ന ദ്രാവക ഇന്ധനം ഉപയോഗിക്കുന്നതിനാല്‍, വിക്ഷേപണത്തിന് ശേഷവും മിസൈലുകളുടെ വേഗതയും സഞ്ചാരപാതയും നിയന്ത്രിക്കാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കും.

    മിസൈല്‍ കേന്ദ്രം എവിടെയാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല. തങ്ങളുടെ മിസൈല്‍ പദ്ധതികള്‍ തകര്‍ത്തുവെന്ന മുന്‍കാല യു.എസ് അവകാശവാദങ്ങളെ പ്രതിരോധിക്കാനും സൈനിക കരുത്ത് വിളിച്ചോതാനുമാണ് ഇറാന്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇറാന്റെ പ്രതിരോധ ശേഷി ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും യുദ്ധ സംവിധാനത്തില്‍ അപ്രതീക്ഷിത ഘടകങ്ങളും അതീവ ഫലപ്രദമായ ആയുധങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റെവല്യൂഷണറി ഗാര്‍ഡ് എയ്റോസ്പേസ് ഫോഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ സയ്യിദ് മജീദ് മൂസവി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    F-16 us jet
    Latest News
    യു.എസ് എഫ്-16 യുദ്ധവിമാനം ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക
    21/11/2026
    ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വെച്ച് യു.എസ് ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍; രണ്ട് ടാങ്കറുകള്‍ക്ക് നേരെ ആക്രമണം
    21/11/2026
    ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം: ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    21/11/2026
    ഇറാന്‍ യുദ്ധം പുനരാരംഭിക്കാന്‍ ട്രംപിന് മേല്‍ യു.എസ്, ഇസ്രായേല്‍ സമ്മര്‍ദ്ദം
    21/11/2026
    പ്രവാചക ജീവിതം കാലാതിവർത്തിയായ മാനവിക മൂല്യങ്ങളുടെ നേർസാക്ഷ്യം: ടി.വി. ഇബ്രാഹിം എം.എൽ.എ
    21/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.