റിയാദ്- റിയാദ് പ്രവിശ്യയില്‍ പെട്ട അഫീഫില്‍ സൗദി ബാലികയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ബുധനാഴ്ച പുലര്‍ച്ചെയാണ് 12 വയസ്സുകാരിയെ കാണാതായത്. അഫീഫിലെ അല്ഇദാഅ ഡിസ്ട്രിക്ടില്‍ നിന്നാണ് ഗലാ എന്ന പെണ്‍കുട്ടിയെ കാണാതായതെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പില്‍ പറയുന്നു. ബാലികയെ കാണുന്നവരോ അവളെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവരോ തങ്ങളെ ബന്ധപ്പെടാനും അവളെ കണ്ടെത്താന്‍ സഹായിക്കാനും കുടുംബം അഭ്യര്‍ഥിച്ചു.
ബാലികയെ കണ്ടെത്താന്‍ സഹായിക്കുന്ന സ്ഥിരീകരിച്ച വിവരം നല്‍കുന്നവര്‍ക്ക് 1,00,000 റിയാല്‍ പാരിതോഷികം നല്‍കുമെന്ന് കുടുംബം അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള വിവരങ്ങളും അറിയിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



