Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 18
    Breaking:
    • ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും 15 ശതമാനം സൗദിവൽക്കരണം പ്രാബല്യത്തിൽ
    • മന്ത്രിസഭയിൽ തർക്കങ്ങളുണ്ടാകാറുണ്ട്, തീരുമാനങ്ങൾ ഐക്യത്തോടെ-മുഖ്യമന്ത്രി വി.ഡി സതീശൻ
    • സ്വർണ്ണ വില കൂപ്പുകുത്തി; ദുബൈയില്‍ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
    • ഷാഫി ചാലിയം പി.എസ്.സി അംഗം, മറ്റു നാലുപേർ കോൺഗ്രസിൽനിന്ന്
    • റിയാദില്‍ ഹൂത്തികളുടെ ക്രൂയിസ് മിസൈൽ ആക്രമണ ശ്രമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മന്ത്രിസഭയിൽ തർക്കങ്ങളുണ്ടാകാറുണ്ട്, തീരുമാനങ്ങൾ ഐക്യത്തോടെ-മുഖ്യമന്ത്രി വി.ഡി സതീശൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/11/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- മന്ത്രിസഭയിൽ തർക്കങ്ങളുണ്ടാകാറുണ്ടെന്നും ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാൻ ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. യു.ഡി.എഫ് മന്ത്രിസഭയുടെ പ്രവർത്തനശൈലിയും കൂട്ടായ ജനാധിപത്യ ബോധ്യത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. മന്ത്രിസഭയിലെ എല്ലാ തീരുമാനങ്ങളും വിശദമായ ചർച്ചകൾക്കും കൂട്ടായ ആലോചനകൾക്കും ശേഷമാണ് ഏകകണ്ഠമായി കൈക്കൊള്ളുന്നത്. എല്ലാ മന്ത്രിമാർക്കും ചർച്ചകളിൽ അഭിപ്രായം രേഖപ്പെടുത്താൻ തുല്യ അവസരമുണ്ട്. ഒരു വിഷയത്തിൽ സമവായത്തിലെത്താൻ കഴിയാത്തപക്ഷം അത് മാറ്റിവെച്ച് കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കും. ഏകപക്ഷീയമായ തീരുമാനങ്ങൾക്കു പകരം കൂട്ടായ ഉത്തരവാദിത്വത്തിനും ജനാധിപത്യപരമായ ചർച്ചകൾക്കും പ്രാധാന്യം നൽകുന്ന ഭരണസംസ്കാരമാണ് യു.ഡി.എഫ് സർക്കാർ ഉയർത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ആറുമാസം എന്നത് ഒരു സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചെറിയ കാലയളവാണെങ്കിലും, ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതീക്ഷിച്ചതിലേറെ കാര്യങ്ങൾ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാരിന് സാധിച്ചിട്ടുണ്ട്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റുന്നതിനൊപ്പം നിരവധി ക്ഷേമപദ്ധതികൾക്ക് അടിത്തറ പാകാനും കഴിഞ്ഞു. പ്രിയദർശിനി സർവീസ് ആരംഭിച്ചതും മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിലെ സാധാരണക്കാരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളിലും സർക്കാർ വിജയകരമായ മുന്നേറ്റം നടത്തി. ക്ഷേമപദ്ധതികളിലെ കുടിശ്ശികകൾ തീർത്ത് ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചു. സരൾ കേരളം പദ്ധതിയും മിഷൻ സമുദ്രയുടെ ഭാഗമായി നടപ്പാക്കാനൊരുങ്ങുന്ന മാരിടൈം നിയമവും സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകും. കേരളത്തിന്റെ തീരദേശത്തെ തുറമുഖ നഗരങ്ങളുടെ ശൃംഖലയാക്കി മാറ്റുന്നതിനുള്ള ബൃഹത്തായ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഏവിയേഷൻ മേഖലയിലും വലിയ മുന്നേറ്റത്തിനുള്ള സാധ്യതകൾ തുറക്കുകയാണ്. കേരളത്തെ ആഗോളതലത്തിൽ ശ്രദ്ധേയമായ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനും ഭിന്നശേഷിക്കാർക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് ലക്ഷ്യം.

    സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കും. ഭാവിയിൽ ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാര്യക്ഷമമായ സംവിധാനവും ഒരുക്കും. ഭരണനിർവഹണം കൂടുതൽ വേഗതയുള്ളതും സുതാര്യവും ജനസൗഹൃദവുമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    government of kerala VD Satheehsan
    Latest News
    ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും 15 ശതമാനം സൗദിവൽക്കരണം പ്രാബല്യത്തിൽ
    18/11/2026
    മന്ത്രിസഭയിൽ തർക്കങ്ങളുണ്ടാകാറുണ്ട്, തീരുമാനങ്ങൾ ഐക്യത്തോടെ-മുഖ്യമന്ത്രി വി.ഡി സതീശൻ
    18/11/2026
    സ്വർണ്ണ വില കൂപ്പുകുത്തി; ദുബൈയില്‍ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
    18/11/2026
    ഷാഫി ചാലിയം പി.എസ്.സി അംഗം, മറ്റു നാലുപേർ കോൺഗ്രസിൽനിന്ന്
    18/11/2026
    റിയാദില്‍ ഹൂത്തികളുടെ ക്രൂയിസ് മിസൈൽ ആക്രമണ ശ്രമം
    18/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.