ദുബായ്- ദുബായ് റണ്ണിൽ 1500ലധികം കെ എം സി സി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ദുബായ് കെ എം സി സി ദുബായ് റൺ സംഘാടക സമിതി തീരുമാനിച്ചു. രജിസ്ട്രേഷൻ പ്രചരണം ശക്തമാക്കും.
ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്ന ജില്ലക്ക് ട്രോഫി നൽകും. പങ്കെടുക്കുന്നവരുടെ റജിസ്ട്രേഷന് റാഫി കഞ്ഞിപ്പര നേതൃത്വം നൽകും. സാങ്കേതിക ക്രമീകരണങ്ങൾക്ക് ദുബായ് കെ എം സി സി ഹാപ്പിനസ് ടീമും ഉണ്ടായിരിക്കും
ഇത് സംബന്ധിച്ചു ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സമദ് ചാമക്കാല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് പട്ടാമ്പി ചർച്ചകൾക്ക് തുടക്കം കുറിച്ചു.
സംസ്ഥാന ഭാരവാഹി ഷഫീഖ് തിരുവനന്തപുരം സ്വാഗതവും മുസ്തഫ ചാരുപടിക്കൽ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



