കണ്ണൂർ – അമ്യൂസ്മെന്റ് പാർക്കിലെ പൂളിൽ വിദ്യാർഥിനിയെ കയറിപ്പിടിച്ച കേന്ദ്ര സർവകലാശാല പ്രൊഫസർ അറസ്റ്റിൽ.
കേന്ദ്ര സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ, പഴയങ്ങാടി മാടായി സ്വദേശി ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് പിടിയിലായത്.
പറശിനിക്കടവ് വിസ്മയ പാർക്കിലാണ് സംഭവം നടന്നത്. പ്രൊഫ: ഇഫ്തിക്കർ അഹമ്മദ് കുടുംബസമേതമാണ് വിസ്മയ പാർക്കിൽ ഉല്ലാസത്തിനെത്തിയത്.
പരാതിക്കാരിയായ മലപ്പുറം സ്വദേശിനിയായ ഇരു പത്തിരണ്ടുകാരിയും കുടുംബസമേതമാണ് വന്നത്.
വേവ്പൂളിൽ വെച്ച് ഇഫ്തിക്കർ അഹമ്മദ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇവർ ബഹളം വെച്ചതോടെ പാർക്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെരണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group