Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 13
    Breaking:
    • വാഹനാപകട നഷ്ടപരിഹാരം; ചെയര്‍മാനെതിരെയുള്ള നീക്കം ചെറുക്കുമെന്ന് റിയാദ് വില്ലാസ് കമ്പനി
    • ബഷീർ ഞാറക്കാട്ടിലിന്റെ പ്രഥമ കഥാസമാഹാരം ‘ജനാബ്: മുക്രി സത്യൻ’ പ്രകാശനം ചെയ്തു
    • കിവികൾക്കെതിരെ ഇന്ത്യക്ക് വൻ തോൽവി
    • ബന്ദര്‍ അബ്ബാസില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
    • ഡബ്ല്യു.എം.ഒ ജിദ്ദ ചാപ്റ്ററിന് പുതിയ കമ്മിറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ബഷീർ ഞാറക്കാട്ടിലിന്റെ പ്രഥമ കഥാസമാഹാരം ‘ജനാബ്: മുക്രി സത്യൻ’ പ്രകാശനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/11/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബഷീർ ഞാറയ്ക്കാടിന്റെ പുസ്തകം ജനാബ്: മുക്രി സത്യൻ’ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തപ്പോൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം / ഷാർജ- ദീർഘകാല പ്രവാസിയും ബിസിനസുകാരനുമായ ബഷീർ ഞാറക്കാട്ടിലിന്റെ പ്രഥമ കഥാസമാഹാരമായ ‘ജനാബ്: മുക്രി സത്യൻ’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

    റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനം, കഥാകൃത്തും പ്രസാധകനുമായ അർഷാദ് ബത്തേരിക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാധാരണക്കാരനെ ആഹ്ലാദിപ്പിക്കുകയും അവരുടെ ചുറ്റുപാടുകളിലെ ജീവിതങ്ങളെ കഥാപത്രങ്ങളായി അനുഭവിപ്പിക്കുകയും ചെയ്യുന്നതാണ് ബഷീറിന്റെ കഥകളുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സന്തോഷ് എച്ചിക്കാനം പറഞ്ഞു. താൻ അനുഭവിച്ച കാര്യങ്ങൾ അതേ ലാളിത്യത്തോടെ എഴുതാൻ കഴിയുന്നതാണ് ഒരു എഴുത്തുകാരന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    അലങ്കാരങ്ങളുടെ ആധിക്യം കൊണ്ട് വായനക്കാരനെ ക്ഷീണിപ്പിക്കാതെ, ഹൃദയത്തെ സ്പർശിക്കുന്ന അനുഭവമായി മാറുന്നവയാണ് ബഷീറിന്റെ കഥകളെന്ന് അർഷാദ് ബത്തേരി അഭിപ്രായപ്പെട്ടു.

    സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി വൈ.എ. റഹീം, എഴുത്തുകാരൻ ബഷീർ തിക്കോടി, യൂസഫ് സഗീർ കാക്കശ്ശേരി എന്നിവർ ആശംസകൾ നേർന്നു. കലാകാരനും സംഘാടകനുമായ നിസാർ ഇബ്രാഹിം ചടങ്ങ് നിയന്ത്രിച്ചു.

    മറുപടി പ്രസംഗത്തിൽ തന്റെ കഥകളെല്ലാം ജീവിതാനുഭവങ്ങളിൽ നിന്ന് രൂപപ്പെട്ടതാണെന്ന് ബഷീർ ഞാറക്കാട്ടിൽ പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടകൻ മോഹൻകുമാർ പുസ്തകമേളയുടെ സർട്ടിഫിക്കറ്റ് ബഷീറിന് കൈമാറി.

    ജി.സി.സി രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സുഹൃത്തുക്കളും സാഹിത്യപ്രേമികളും പങ്കെടുത്ത സദസ്സ്, റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചങ്ങുകളിൽ വേറിട്ട് നിന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sharjah International Book Fair
    Latest News
    വാഹനാപകട നഷ്ടപരിഹാരം; ചെയര്‍മാനെതിരെയുള്ള നീക്കം ചെറുക്കുമെന്ന് റിയാദ് വില്ലാസ് കമ്പനി
    13/11/2026
    ബഷീർ ഞാറക്കാട്ടിലിന്റെ പ്രഥമ കഥാസമാഹാരം ‘ജനാബ്: മുക്രി സത്യൻ’ പ്രകാശനം ചെയ്തു
    13/11/2026
    കിവികൾക്കെതിരെ ഇന്ത്യക്ക് വൻ തോൽവി
    13/11/2026
    ബന്ദര്‍ അബ്ബാസില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
    13/11/2026
    ഡബ്ല്യു.എം.ഒ ജിദ്ദ ചാപ്റ്ററിന് പുതിയ കമ്മിറ്റി
    13/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.