Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 12
    Breaking:
    • ഫുജൈറ വാഹനാപകടം; മരിച്ചവരിൽ മൂന്ന് വേങ്ങര സ്വദേശികളും
    • പ്രവാസി വിഷയങ്ങളിൽ ഇടപെടണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേളി നിവേദനം നൽകി
    • സുല്‍ഫിയില്‍ ഒഴുക്കില്‍ പെട്ട കാറുകളില്‍ കുടുങ്ങിയ നാലു പേരെ രക്ഷിച്ചു
    • ഫുജൈറയിൽ വൻ വാഹനാപകടം, നിരവധി പേർ മരിച്ചു
    • മക്കയ്ക്ക് സമീപം മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി സിവിൽ ഡിഫൻസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പ്രവാസി വിഷയങ്ങളിൽ ഇടപെടണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേളി നിവേദനം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രവാസി ക്ഷേമപദ്ധതികൾ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ജനകീയ മാസ് ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് നിവേദനം നോർക്കാ സെക്രട്ടറിക്കും കൈമാറിയതായി അറിയിച്ചു.

    നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിച്ച് സാധാരണ പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഉയർന്ന പ്രീമിയം താങ്ങാനാകാതെ പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷയിൽനിന്ന് പുറത്തുപോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് പ്രത്യേക ഇളവും സർക്കാർ സബ്സിഡിയും അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാസികളുടെ അംശാദായം ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണമെന്നും നാലുമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്ത് തുടർന്നുള്ള പെൻഷൻ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കണമെന്നും കേളി ആവശ്യപ്പെട്ടു.

    പ്രവാസികളുടെ തൊഴിൽ, ആരോഗ്യം, കുടുംബസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും തൊഴിൽ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനും ശക്തമായ ക്ഷേമസംവിധാനം ഒരുക്കണം. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികളുടെ സുരക്ഷ, നാട്ടിലേക്കുള്ള മടക്കയാത്ര, മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ എന്നിവയ്ക്ക് പ്രത്യേക സഹായസംവിധാനം ഏർപ്പെടുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

    കക്ഷിരാഷ്ട്രീയത്തിനതീതമായി കേളി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണത്തിൽ പങ്കാളികളായ പ്രവാസികളുടെ വികാരവും ആവശ്യങ്ങളുമാണ് നിവേദനത്തിലൂടെ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുന്നതെന്ന് കേളി ഭാരവാഹികൾ അറിയിച്ചു.

    നിവേദനം മുഖ്യമന്ത്രിയുടെ ഓഫീസിനാണ് സമർപ്പിച്ചത്. പ്രതിപക്ഷ നേതാവിനും പകർപ്പും കൈമാറി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keli
    Latest News
    ഫുജൈറ വാഹനാപകടം; മരിച്ചവരിൽ മൂന്ന് വേങ്ങര സ്വദേശികളും
    12/11/2026
    പ്രവാസി വിഷയങ്ങളിൽ ഇടപെടണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേളി നിവേദനം നൽകി
    12/11/2026
    സുല്‍ഫിയില്‍ ഒഴുക്കില്‍ പെട്ട കാറുകളില്‍ കുടുങ്ങിയ നാലു പേരെ രക്ഷിച്ചു
    12/11/2026
    ഫുജൈറയിൽ വൻ വാഹനാപകടം, നിരവധി പേർ മരിച്ചു
    12/11/2026
    മക്കയ്ക്ക് സമീപം മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി സിവിൽ ഡിഫൻസ്
    12/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.