ദോഹ- നാല് പതിറ്റാണ്ടോളം നീണ്ട ഖത്തർ പ്രവാസജീവിതത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി നേതാവ് ഹമീദ് വൈകിലിശ്ശേരിക്ക് കോഴിക്കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റി യാത്രയയപ്പ് നൽകി.
ചെറുപ്പകാലത്ത് തന്നെ എം.എസ്.എഫ് പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന വ്യക്തിത്വമാണ് ഹമീദ്. പാർട്ടിയോടും പ്രസ്ഥാനത്തോടുമുള്ള ആത്മാർത്ഥമായ സേവനവും സമർപ്പിത പ്രവർത്തനങ്ങളുമാണ് പേരിനൊപ്പം ‘ലീഗ്’ എന്ന വിശേഷണം കൂടി ചേർത്ത് പ്രവർത്തകർ അദ്ദേഹത്തെ സ്നേഹപൂർവം ‘ലീഗ് ഹമീദ്’ എന്ന് വിളിക്കാൻ കാരണമായത്.
സിറാജ് മാത്തോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ അതീഖ് റഹ്മാൻ, അജ്മൽ തെങ്ങലക്കണ്ടി, നബീൽ നന്തി, നവാസ് കോട്ടക്കൽ, റൂബിനാസ് കോട്ടേടത്ത്, ഷബീർ മേമുണ്ട, ഫിർദൗസ് മണിയൂർ എന്നിവർ സംസാരിച്ചു. ഹമീദ് വൈകിലിശ്ശേരി സ്വീകരണത്തിന് നന്ദി അറിയിച്ചു.



