ഷാർജ- സാഹിത്യകാരനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ പുന്നയൂർക്കുളം സൈനുദ്ദീന്റെ ശൈത്യകാല യാത്രകൾ പ്രകാശനം ചെയ്തു. ബാഷോ ബുക്സാണ് പ്രസാധകർ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മീഡിയ വൺ മിഡിൽ ഈസ്റ്റ് ഹെഡ് എം സി എ നാസറിൽ നിന്ന് കവിയും പ്രഭാഷകനുമായ ശിവപ്രസാദ് പുസ്തകം ഏറ്റുവാങ്ങി.
വൈ എ സാജിത പുസ്തകം പരിചയപ്പെടുത്തി. അർഷാദ് ബത്തേരി ഷീല പോൾ, ഷാജി ഹനീഫ്, ഹാറൂൺ കക്കാട്, ഷജാ ഹാഫിസ് ഹാറൂൺ സംസാരിച്ചു. അനിൽ സി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വി പി റാഷിദ് സ്വാഗതം പറഞ്ഞു. പുന്നയൂർക്കുളം സൈനുദ്ധീൻ മറുപടി പ്രസംഗം നടത്തി.
റസാഖ് അണ്ടത്തോട്, ലത്തീഫ് വെന്മേനാട്, ഷൌക്കത്ത് കാഞ്ഞിരമുക്ക് ലൈല സൈനുദ്ദീൻ, ഷാജി റസാക്ക്, ബബിത ഷാജി, നവാബ് മേനാത്ത്, സിയാദ് സൈൻ, ഹാഫ്സാന സിയാദ്, ഷഹീൻ സൈൻ, റീനു ഷഹീൻ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



