ജിദ്ദ- ദക്ഷിണ സൗദി അറേബ്യയിലും റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഡ്രോൺ, ക്രൂയിസ് മിസൈൽ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങൾ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.
ദക്ഷിണ സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട ഡ്രോണും റിയാദും ദക്ഷിണ സൗദി അറേബ്യയും ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ടു ക്രൂയിസ് മിസൈലുകളും റിയാദിൽ ആക്രമണം നടത്താൻ തൊടുത്തുവിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ പ്രവിശ്യയിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകർക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



