ഷാർജ- ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഹംസ കൊല്ലത്തിന്റെ ആത്മകഥയായ ‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു. ജയ് ഹിന്ദ് ടിവി മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എൽവിസ് ചുമ്മാർ, മീഡിയവൺ ചീഫ് എഡിറ്റോറിയൽ ഹെഡ് സി. എ. നാസർ, എസ് & സെഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷംസു സമാൻ സി. ടി., വസീം യൂസുഫ് ഭട്ട്, സുരേഷ് സുകുമാർ, റസീന കെ. പി., ജയപ്രഭ, സൈനുദ്ധീൻ മാലൂർ, R J മുഹമ്മദ് നിസാർ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വള്ളുവനാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു ഉമ്മയുടെയും മകന്റെയും അതിജീവനപ്പോരാട്ടമാണ് പുസ്തകത്തിന്റെ പ്രമേയം. പിതാവിനെ നഷ്ടപ്പെട്ട കുഞ്ഞിന്റെയും ചെറുപ്രായത്തിൽ വിധവയായ ഉമ്മയുടെയും ജീവിതാനുഭവങ്ങളിലൂടെ പ്രതിസന്ധികളെയും അതിജീവനത്തെയും കൃതി അടയാളപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



