ഷാർജ- ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഗൾഫ് സത്യധാര ഒരുക്കിയ പവലിയൻ ഉദ്ഘാടനം മുൻ എം.പി ടി.എൻ. പ്രതാപൻ നിർവഹിച്ചു. ഹാൾ നമ്പർ 7 ലെ ZC 7 സ്റ്റാളിലാണ് ഗൾഫ് സത്യധാര പവലിയൻ പ്രവർത്തനം ആരംഭിച്ചത്
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ ഒരുക്കിയ ഗൾഫ് സത്യധാര പവലിയൻ സാഹിത്യ, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിലെ ഇടപെടലുകൾക്ക് പുതിയ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് പ്രവാസി സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്നതിനും മലയാള സാഹിത്യ-സാംസ്കാരിക രംഗത്തെ മികച്ച രചനകളും ആശയങ്ങളും പരിചയപ്പെടുത്തുന്നതിനും പവലിയൻ ലക്ഷ്യമിടുന്നു.
ഉദ്ഘാടന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ ബാലകൃഷണൻ, ജനറൽ സെക്രട്ടറി വൈ എ റഹീം, ഷംസുദ്ദീൻ (നെല്ലറ), സുലൈമാൻ ഹാജി (യൂണിക്), അഷ്റഫ് ഷാ മാന്തൂർ, അബ്ദുറസാഖ് വളാഞ്ചേരി ( കൺവീനർ, ഗൾഫ് സുപ്രഭാതം), ജലീൽ ഹാജി ഒറ്റപ്പാലം,അസ്ഗറലി തങ്ങൾ, അസ്ലം അസ്ഹരി പൊയ്തുംകടവ്, അഹമ്മദ് സുലൈമാൻ ഹാജി, അബ്ദുള്ള ചേലേരി, മൻസൂർ മൂപ്പൻ, ഷൗക്കത്തലി മൗലവി ദയ്ദ് , ഹൈദറലി ഹുദവി, ഷറഫുദ്ദീൻ ഹുദവി, മൊയ്തു സി സി, ഉസ്മാൻ ഫൈസി അരിപ്ര, അബ്ദുറഷീദ് ബാഖവി, അഷ്റഫ് ദേശമംഗലം, ഷാഫി ഇരിങ്ങാവൂർ, സഈദ് തളിപ്പറമ്പ് ദുബൈ, നിഷാർ കരിക്കാട് അൽ ഐൻ, സലാം വെട്ടത്തൂർ ദുബൈ, ഇസ്മായിൽ ഹാജി ,നസ്രുള്ള ദുബൈ, ഷംസുദ്ദീൻ എടവച്ചാൽ, ഇസ്മയിൽ എടച്ചേരി, ഹക്കീം ടി പി കെ തുടങ്ങി മത,സാംസ്കാരിക, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിലെ പ്രമുഖരും ഗൾഫ് സത്യധാരയുടെ ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.
സി എ ഷാഫി മാസ്റ്റർ സ്വാഗതവും സഫീർ ജാറംകണ്ടി നന്ദിയും പറഞ്ഞു.



