ഷാർജ- പിതാവിനെ സ്മരിക്കുന്ന സ്നേഹാക്ഷരക്കൂട്ട് ‘പിതൃദർപ്പണം’ പ്രകാശിതമായി.
ദുബൈ കെ എം സി സി സാഹിത്യ വിഭാഗമായ തൂലിക ഫോറം പ്രസിദ്ധീകരിച്ച പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ ഗ്രന്ഥകാരനും മുൻ പാർലമെന്റംഗവുമായ ടി.എൻ പ്രതാപനാണ് പ്രകാശനം ചെയ്തത്. അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ല പുസ്തകം ഏറ്റുവാങ്ങി.
മാതാവും പിതാവും മനുഷ്യകുലത്തിന് വിസ്മരിക്കാനാവാത്ത വികാരവായ്പാണ്. പ്രവാചകന്മാരും ഋഷിവര്യന്മാരും പഠിപ്പിക്കുകയും പകർന്നുനൽകുകയും ചെയ്ത സ്നേഹവും കടപ്പാടും സമർപ്പിക്കേണ്ടത് അമ്മയുടെയും അച്ഛന്റെയും മുമ്പിലാണ്. അവരെ കുറിച്ചുള്ള ഓർമ്മകൾ ജീവിതത്തിലുടനീളം നിലനിർത്തിയാൽ മനസ്സമാധാനവും ജീവിതവിജയവും കരസ്ഥമാക്കാനാവുമെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. പിതൃദർപ്പണം പുസ്തകത്തിലൂടെ കെ എം സി സി തൂലിക ഫോറം നിർവ്വഹിച്ചിരിക്കുന്നത് തലമുറകൾക്ക് മാതൃകയേകുന്ന പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.

68പേർ പിതാവിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ഡോ.എം.കെ. മുനീറാണ് അവതാരിക എഴുതിയത്. ലിപി പബ്ലിക്കേഷൻസ് കോഴിക്കോട് ആണ് പ്രസാധകർ. പ്രാദേശിക ചരിത്രം, സംസ്കാരം, ആചാരങ്ങൾ, പ്രകൃതി സൗന്ദര്യം, വ്യത്യസ്ത കാലത്തെ കൃഷി, കച്ചവടം, രാഷ്ട്രീയം എന്നിങ്ങനെ വിവിധ തലസ്പർശിയായ ഒരു ചരിത്രരേഖയാണ് പിതൃദർപ്പണമെന്ന് എഡിറ്റർ ഇസ്മായിൽ ഏറാമലയും അഷ്റഫ് കൊടുങ്ങല്ലൂരും പുസ്തക പരിചയം നടത്തി പറഞ്ഞു.
ഡോ.പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, അഡ്വ.വൈ.എ റഹീം, പൊയിൽ അബ്ദുല്ല. എ.പി റാഷിദ് അസ്ലം, പി.കെ ഇസ്മായിൽ, കരീം വെങ്കിടങ്ങ്, ലിപി അക്ബർ, പോൾ ടി ജോസഫ്, എന്നിവർ പ്രസംഗിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, കെ.പി.എ സലാം, ഹംസ തൊട്ടിയിൽ, മൊയ്ദു ചപ്പാരപ്പടവ്, നാസർ മുല്ലക്കൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഹമ്മദ് ബിച്ചി, ഷഫീക് സലാഹുദീൻ, ഗീത മോഹൻ, എം.സി.എ നാസർ, സദാശിവൻ അമ്പലമേട്, കെ.എം അബ്ബാസ്, ഷീല പോൾ, അബ്ദുൽ ഗഫൂർ ഫൈൻടൂൾസ്, അനിൽ കുമാർ സി.പി, പുന്നക്കൻ മുഹമ്മദലി, മച്ചിങ്ങൽ രാധാകൃഷ്ണൻ, എം.സി നവാസ്,ഫെബിൻ ജോൺ, സലീം അയ്യനത്ത്, ഡോ.സുലൈമാൻ മതിലകം, ഷാജി ഹനീഫ്, എ.പി സഫിയ മൊയ്തീൻ, റീന സലീം, സറീന ഇസ്മായിൽ, സജ്ന അബ്ദുല്ല, ഡോ.കെ.എം മഞ്ജുള സന്നിഹിതരായി.
തൂലിക ഫോറം ഭാരവാഹികളായ, ടി.എം.എ സിദ്ദീഖ്, സലാം കന്യപ്പാടി, വി.കെ.കെ റിയാസ്, ബഷീർ കാട്ടൂർ, മൂസ കൊയമ്പ്രം, നബീൽ നാരങ്ങോളി, എസ്.നിസാമുദ്ദീൻ, മുജീബ് കോട്ടക്കൽ, മുഹമ്മദ് ഹനീഫ് തളിക്കുളം പരിപാടിക്ക് നേതൃത്വം നൽകി.



