ജിസാൻ- സൗദി കെ എം സി സി നാഷണൽ കമ്മറ്റി യുടെ കീഴിൽ നടന്നു വരുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ജിസാൻ – സബിയ ഏരിയ അംഗത്വ ക്യാമ്പയിൻ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു വേണ്ടി നാഷണൽ കമ്മറ്റി നടത്തിവരുന്ന പരസ്പര സഹായ പദ്ധതിയാണിത്.
കൂടാതെ നിരവധി പ്രവാസികൾക്ക് ചികിത്സ സഹായമായിട്ടും, മരണപെട്ട പ്രവാസികളുടെ ആശ്രിതർക്ക് സഹായധനമായിട്ടും ഓരോ വർഷത്തിലും ഫണ്ടുകൾ നൽകി വരുന്നു. 2026 ഡിസംബർ 15 നു ക്യാമ്പയിൻ അവസാനിക്കും.
അംഗത്വം പുതുക്കലും, പുതിയത് ചെർക്കലും കൂടുതൽ ഊർചിതമാക്കുന്നതിനും, പരമാവധി പ്രവാസികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. KMCC KSA മൊബൈൽ ആപ്പ് വഴി യുള്ള അംഗത്വം പുതുക്കലും ചെർക്കലും കൂടുതൽ ജനകീയമാക്കുന്നതിനും ആവശ്യമായ സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിനും യോഗം പ്രാധാന്യം നൽകി.
ഡോ മൻസൂർ നാലകത്ത്, സാദിഖ് മാസ്റ്റർ, പീച്ചി കുഞ്ഞി മുഹമ്മദ്, ആരിഫ് ഒതുക്കുങ്ങൽ, സാൻഫർ കാവനൂർ, ഷബീർ താന്നിക്കൽ, ബഷീർ ഫറോക്ക്, സാലിം നെച്ചിയിൽ, അഫ്സൽ കാട്ടേകാടൻ എന്നിവർ പങ്കെടുത്തു.



