Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 2
    Breaking:
    • കെ ഇ എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സൂപ്പര്‍ ലിഗ സീസണ്‍ 3ന് തുടക്കം
    • ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ച് ദുബായ് ഇൻകാസ്
    • ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ദ്വിദിന പദ്ധതി മുന്നോട്ടുവെച്ച് ഇറാന്‍
    • ഹോട്ടലിന്റെ ഏഴാം നിലയില്‍ നിന്ന് യുവതിയെ താഴേക്ക് തള്ളിയിട്ടു, ഗള്‍ഫ് യുവാക്കള്‍ അറസ്റ്റില്‍
    • ഗര്‍ഭഛിദ്ര ഗുളികകളുടെ വില്‍പന: പ്രവാസി യുവതി അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ച് ദുബായ് ഇൻകാസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/11/2026 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതര ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി ഇന്ദിരാഗാന്ധി നൽകിയ സമഗ്ര സംഭാവനകൾ അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടി. അതോടൊപ്പം തന്നെ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെയും, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ജന്മവാർഷികദിനവും ചടങ്ങിൽ ആചരിച്ചു.

    സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ഇന്ദിരാഗാന്ധിയുടെ ഭരണനേതൃത്വവും ദീർഘവീക്ഷണവും പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യത്തെ നയിക്കുന്നതിൽ അവർ പ്രകടിപ്പിച്ച ധീരതയും അനുസ്മരണ പ്രഭാഷണങ്ങളിൽ എടുത്തുപറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിനും അവർ നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇൻകാസ് ഗ്ലോബൽ ലീഡർ റാഫി പട്ടേൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി. എ. നാസർ, ഷിജി അന്ന ജോസഫ്, സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റുമാരായ ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്പ്ര, സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ബാബുരാജ് കാളിയത്ത്, ബഷീർ നരണിപ്പുഴ, സ്റ്റേറ്റ് നേതാക്കളായ ഇക്ബാൽ ചെക്കിയാട്, ഷംസീർ നാദാപുരം, അഡ്വ. രാജു ഡാനിയേൽ, സുലൈമാൻ കറുത്തേക്ക, മുഹമ്മദ് റഫീഖ്, ജിൻസി മാത്യു, ആരിഷ് അബൂബക്കർ
    തുടങ്ങി നിരവധി നേതാക്കൾ അനുസ്മരണ പ്രസംഗം നടത്തി.

    ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും ട്രഷറർ ദിലീപ് നന്ദിയും രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    incas dubai
    Latest News
    കെ ഇ എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സൂപ്പര്‍ ലിഗ സീസണ്‍ 3ന് തുടക്കം
    02/11/2026
    ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ച് ദുബായ് ഇൻകാസ്
    02/11/2026
    ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ദ്വിദിന പദ്ധതി മുന്നോട്ടുവെച്ച് ഇറാന്‍
    02/11/2026
    ഹോട്ടലിന്റെ ഏഴാം നിലയില്‍ നിന്ന് യുവതിയെ താഴേക്ക് തള്ളിയിട്ടു, ഗള്‍ഫ് യുവാക്കള്‍ അറസ്റ്റില്‍
    02/11/2026
    ഗര്‍ഭഛിദ്ര ഗുളികകളുടെ വില്‍പന: പ്രവാസി യുവതി അറസ്റ്റില്‍
    02/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.