കുവൈത്ത് സിറ്റി- മയക്കുമരുന്ന് ശേഖരവുമായി യുവതി അടക്കം ആറു പേരെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്ട്രോള് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തും ഉപയോഗവുമായി ബന്ധപ്പെട്ട നാല് വ്യത്യസ്ത കേസുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ആദ്യ കേസില്‍ യുവതി അടക്കം രണ്ടു പേരും മറ്റൊരു കേസില്‍ രണ്ടു പേരും മറ്റു രണ്ടു കേസുകളില്‍ ഓരോരുത്തരുമാണ് പിടിയിലായത്.
410 ഗ്രാം മെത്താംഫെറ്റാമിന്‍, മയക്കുമരുന്ന് ദ്രാവകത്തില്‍ കുതിര്‍ത്ത 175 ഷീറ്റ് പേപ്പറുകള്‍, 60 ഗ്രാം ഹഷീഷ്, മയക്കുമരുന്ന് വില്‍പ്പനയിലൂടെ സമാഹരിച്ചതെന്ന് കരുതുന്ന 540 കുവൈത്ത് ദീനാര്‍, മയക്കുമരുന്ന് തൂക്കാനുള്ള ത്രാസ് എന്നിവ പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. നിയമ നടപടികള്‍ക്കായി തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



