റിയാദ് – ദക്ഷിണ സൗദിയില്‍ ബാലിസ്റ്റിക് മിസൈലും ഡ്രോണും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം മിസൈലും ഡ്രോണും തടഞ്ഞ് തകര്‍ക്കുകയായിരുന്നു. ദക്ഷിണ സൗദിയിലെ അബഹയിലും ഖമീസ് മുശൈത്തിലും അപകട ഭീഷണിയുള്ളതായി സൗദി സിവില്‍ ഡിഫന്‍സ് നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകട ഭീഷണി നീങ്ങിയതായി സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



