ജിദ്ദ : ഇന്ത്യൻ വിദേശകാര്യ സർവീസിൽ എട്ട് വർഷത്തെ പരിചയ സമ്പത്തുമായി കെ. മുഹമ്മദ് ഷബീർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രസ് ആന്റ് ഇൻഫർമേഷൻ കോൺസലായി ചാർജെടുത്തു. റിയാദ് ഇന്ത്യൻ എംബസിയിൽ സെക്കന്റ് സെക്രട്ടറിയായും നേരത്തെ ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇത് വരെ ഡൽഹിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷബീർ 2018 ബാച്ച് ഐ. എഫ്. എസ് ഉദ്യോഗസ്ഥനാണ്. ഇത് വരെ പ്രസ് കോൺസലായിരുന്ന ഇമാം മഹ്ദി ഹുസൈൻ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഹെഡ് ഓഫ് ചാൻസറിയായി തുടരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



