ന്യൂഡൽഹി- കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷവിമർശവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. എസ് ഐ ആറിന്റെ ഇരയാണ് ബംഗാളെന്നും അത് തുടരാൻ അനുവദിക്കില്ലെന്നും മമതാ ബാനർജി പ്രഖ്യാപിച്ചു. കേന്ദ്രം ബംഗാളിനെ കൊള്ളയടിച്ചു. ഡൽഹിയിൽ നിന്ന് ജനാധിപത്യം തിരികെ കൊണ്ടുവരും. അവർ ജനാധിപത്യവും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും കൊള്ളയടിച്ചു. ഗ്യാനേഷ് കുമാർ വോട്ടുകൾ അപ്രത്യക്ഷമാക്കുക മാത്രമല്ല ചെയ്തത്, വോട്ടെണ്ണൽ കേന്ദ്രീകൃതമായി ഹൈജാക്ക് ചെയ്യുകയും ചെയ്തു. ഞങ്ങൾ തോറ്റതല്ല, ഞങ്ങളെ തോൽപ്പിച്ചതാണ്. രാഷ്ട്രീയത്തിലൂടെ ഞങ്ങൾ ഇതിന് പകരം വീട്ടുമെന്നും മമത വ്യക്തമാക്കി.
Our Hon’ble Chairperson @MamataOfficial delivers a fierce speech at the mega rally of the INDIA alliance 👇🏼 📍 Ramlila Maidan, Delhi https://t.co/kuOQwzct43
— All India Trinamool Congress (@AITCofficial) November 1, 2026
ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു മമത. രാജ്യത്തെ ജനങ്ങളുടെ ജോലിയും ഉപജീവനമാർഗ്ഗവും വോട്ടും ബി ജെ പി കൊള്ളയടിക്കുകയാണെന്നും രാമജന്മഭൂമിയുടെ പണവും വഖഫ് സ്വത്തുക്കളും വരെ ബി ജെ പി കൊള്ളയടിച്ചെന്നും മമത പറഞ്ഞു



