മനാമ– ഹോർമുസ് കടലിടുക്കിൽ വെച്ച് തങ്ങളുടെ ഡ്രോൺ ബോട്ട് തകർത്തെന്ന ഇറാന്റെ അവകാശവാദം അമേരിക്കൻ സൈന്യം പൂർണ്ണമായും തള്ളി. മിഡിൽ ഈസ്റ്റിലുള്ള തങ്ങളുടെ എല്ലാ ആളില്ലാ ബോട്ടുകളും സുരക്ഷിതമാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി സെൻട്രൽ കമാൻഡ് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ പ്രസ്താവന പുറപ്പെടുവിച്ചു.
മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അത്യാധുനിക ഡ്രോണുകൾ ഉൾപ്പെടെയുള്ള ആളില്ലാ ബോട്ടുകൾ ഹോർമുസ് കടലിടുക്കിൽ തുടർന്നും പട്രോളിംഗ് നടത്തുമെന്നും യു.എസ് അറിയിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയിൽ വെച്ച് അമേരിക്കൻ ഡ്രോൺ തകർത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടതിന് പിന്നാലെയാണ് യു.എസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



