Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 28
    Breaking:
    • റിയാദില്‍ നിര്യാതനായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    • കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും
    • കാസർകോട് കെ എം സി സി ‘ലീഡെക്സ് ഹൊറൈസൺ 2026’ നവംബർ ഒന്നിന് ദുബായിൽ
    • കോക്പിറ്റിലെ ആക്രമണം; ഫ്ലൈ ദുബായ് ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റിന്റെ ആദരവ്
    • ബഹ്‌റൈനില്‍ മൂന്ന് ഭീകരര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    കാസർകോട് കെ എം സി സി ‘ലീഡെക്സ് ഹൊറൈസൺ 2026’ നവംബർ ഒന്നിന് ദുബായിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/10/2026 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വാർത്താസമ്മേളനത്തിൽ കെ എം സി സി ഭാരവാഹികൾ പരിപാടികൾ വിശദീകരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡെക്സ് ഹൊറൈസൺ 2026 ഡെലിഗേറ്റ് സമ്മിറ്റും നാഷണൽ കോൺഫറൻസും നവംബർ ഒന്ന് ഞായറാഴ്ച ദുബായ് അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഹാൾ (പിഎ ഇബ്രാഹിം ഹാജി സ്‌കയറിൽ) നടക്കും. അറബ് പ്രമുഖർ, മന്ത്രിമാർ, എം.എൽ.എമാർ, വ്യവസായ പ്രമുഖർ, മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

    രാവിലെ 8ന് ഡെലിഗേറ്റ് സമ്മിറ്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് നടക്കുന്ന നാഷണൽ കോൺഫറൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നാഷണൽ കോൺഫറൻസിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു എ ഇ. കെ എം സി സി നാഷണൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്കരക്ക് ഓർഗനൈസേഷൻ പ്രൈഡ് അവാർഡ്, ഡോ. അബൂബക്കർ കുറ്റിക്കോലിന് വിഷനറി എന്റർപ്രണർ അവാർഡ്, പിഎ സൽമാൻ ഇബ്രാഹിമിന് ലെഗസി ഓഫ് എജുക്കേഷൻ ആൻഡ് സോഷ്യൽ ഇംപാക്ട് അവാർഡ്, ബഷീർ കിന്നിംഗാറിന് ഹെൽത്ത് ആൻഡ് ഹ്യൂമാനിറ്റേറിയൻ ഐക്കൺ അവാർഡ് എന്നിവ സമ്മാനിക്കും.

    മുസ്ലിം ലീഗ് നേതാക്കൾക്കും കാസർകോട് ജില്ലയിൽനിന്ന് ചരിത്രവിജയം നേടിയ യുഡിഎഫ് എംഎൽഎമാരായ കല്ലട്ര മാഹിൻ, എ.കെ.എം അഷ്റഫ് , സന്ദീപ് വാര്യർ എന്നിവർക്കും സ്വീകരണം നൽകും. ജില്ലയിലെ വിവിധ മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിലെ ഭാരവാഹികളും പ്രധാന പ്രവർത്തകരുമുൾപ്പെടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600ലധികം പ്രതിനിധികൾ ഡെലിഗേറ്റ് സമ്മിറ്റിൽ പങ്കെടുക്കും.

    നാല് സെഷനുകളിലായി നടക്കുന്ന പരിശീലന പരിപാടിയിലൂടെ പ്രതിനിധികളുടെ നേതൃത്വശേഷിയും സംഘടനാ മികവും വർധിപ്പിക്കുക, സമകാലിക വിഷയങ്ങളിൽ അറിവും കാഴ്ചപ്പാടും വളർത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പ്രമുഖ വാഗ്മികളും മോട്ടിവേറ്റീവ് സ്പീക്കർമാരുമായ ഡോ. റഷീദ് ഗസാലി, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി, പി എം എ ഗഫൂർ, ശരീഫ് കുറ്റൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

    നാഷണൽ കോൺഫറൻസിൽ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, വി.ഇ അബ്ദുൽ ഗഫൂർ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുറഹ്‌മാൻ, കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.എ നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം മുനീർ ഹാജി, ജില്ലാ ട്രഷറർ കെ.ഇ.എ ബക്കർ തുടങ്ങിയവർ പങ്കെടുക്കും.

    കോൽക്കളി, ദഫ് മുട്ട്, അറബിക് ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. യുഎഇയുടെ 2026ലെ ഇയർ ഓഫ് ഫാമിലി ആശയത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും സാമൂഹിക ഐക്യവും ഉയർത്തിപ്പിടിക്കുന്ന പരിപാടിയായും ദേശീയ സമ്മേളനം ശ്രദ്ധേയമാകും. പ്രവാസജീവിതത്തിൽ കുടുംബത്തിന്റെ പിന്തുണയും കൂട്ടായ്മയും നൽകുന്ന കരുത്ത് അടയാളപ്പെടുത്തുന്നതിനൊപ്പം കുടുംബസമേതം പങ്കെടുക്കാനും വിവിധ കലാപരിപാടികൾ ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

    വാർത്താസമ്മേളനത്തിൽ ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ദുബായ് കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ, ട്രഷറർ ഡോ. ഇസ്മായിൽ, ദുബായ് കെ എം സി സി വൈസ് പ്രസിഡന്റമാരായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, മീഡിയ വിങ് ചെയർമാൻ പി ഡി നൂറുദ്ദീൻ, ഭാരവാഹികളായ കെ പി അബ്ബാസ് കളനാട്, അഷറഫ് ബായാർ, ഫൈസൽ മുഹ്‌സിൻ എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Kmcc
    Latest News
    റിയാദില്‍ നിര്യാതനായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    28/10/2026
    കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും
    28/10/2026
    കാസർകോട് കെ എം സി സി ‘ലീഡെക്സ് ഹൊറൈസൺ 2026’ നവംബർ ഒന്നിന് ദുബായിൽ
    28/10/2026
    കോക്പിറ്റിലെ ആക്രമണം; ഫ്ലൈ ദുബായ് ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റിന്റെ ആദരവ്
    28/10/2026
    ബഹ്‌റൈനില്‍ മൂന്ന് ഭീകരര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
    28/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.