Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 28
    Breaking:
    • റിയാദില്‍ നിര്യാതനായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    • കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും
    • കാസർകോട് കെ എം സി സി ‘ലീഡെക്സ് ഹൊറൈസൺ 2026’ നവംബർ ഒന്നിന് ദുബായിൽ
    • കോക്പിറ്റിലെ ആക്രമണം; ഫ്ലൈ ദുബായ് ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റിന്റെ ആദരവ്
    • ബഹ്‌റൈനില്‍ മൂന്ന് ഭീകരര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കോക്പിറ്റിലെ ആക്രമണം; ഫ്ലൈ ദുബായ് ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റിന്റെ ആദരവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/10/2026 Gulf UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് തെൽഅവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ കോ-പൈലറ്റ് നടത്തിയ തട്ടിയെടുക്കൽ ശ്രമം ധീരമായി ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ജീവനക്കാരെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ ആദരിച്ചു. ജീവനക്കാർക്ക് യു.എ.ഇയുടെ ഉയർന്ന ബഹുമതിയായ ‘ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ്’ സമ്മാനിച്ചു.

    യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ സാന്നിധ്യത്തിൽ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമാണ് ജീവനക്കാർക്ക് ബഹുമതികൾ കൈമാറിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജീവൻ പണയം വെച്ചുള്ള പോരാട്ടം

    സെപ്റ്റംബർ 30ന് 174 യാത്രക്കാരും 8 ജീവനക്കാരുമായി പുറപ്പെട്ട എഫ്.ഇസെഡ് 1073 ഫ്ലൈ ദുബായ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയ്ക്കിടെ വിമാനം തട്ടിയെടുത്ത് ഇസ്രായേലിൽ ചാവേറാക്രമണം നടത്താനായിരുന്നു കോ-പൈലറ്റിന്റെ പദ്ധതി. ഇതിനായി കോ-പൈലറ്റ് വിമാനത്തിന്റെ പ്രധാന പൈലറ്റായ ഇന്ത്യൻ സ്വദേശി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.

    എന്നാൽ, ഗുരുതര പരിക്കുകൾ അവഗണിച്ചും ധീരമായി ചെറുത്തുനിന്ന ക്യാപ്റ്റൻ സ്മിത്ത് മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്ന് മറ്റു ജീവനക്കാരുടെയും യാത്രക്കാരുടെയും സഹായം തേടുകയായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് കോ-പൈലറ്റിനെ കീഴടക്കുകയും വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിക്കുകയും ചെയ്തു. അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് സുരക്ഷിതമായി വഴിതിരിച്ചുവിട്ടു.

    സർക്കാരിന്റെ അഭിനന്ദനം

    ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലിനെയും പ്രൊഫഷണലിസത്തെയും ധീരതയെയും യു.എ.ഇ ഭരണാധികാരികൾ പ്രശംസിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമാണ് യു.എ.ഇ എപ്പോഴും പരമോന്നത പരിഗണന നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.

    തങ്ങൾക്ക് ലഭിച്ച ഈ വലിയ അംഗീകാരത്തിന് ജീവനക്കാർ യു.എ.ഇ പ്രസിഡന്റിനോട് നന്ദി അറിയിച്ചു. സേവനം, സമർപ്പണം, പ്രതിബദ്ധത എന്നീ മൂല്യങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരത്തെ കാണുന്നതെന്ന് അവർ പറഞ്ഞു.

    ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹ്‌മദ് ബിൻ സഈദ് അൽമക്തൂം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fly dubai uae president
    Latest News
    റിയാദില്‍ നിര്യാതനായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    28/10/2026
    കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും
    28/10/2026
    കാസർകോട് കെ എം സി സി ‘ലീഡെക്സ് ഹൊറൈസൺ 2026’ നവംബർ ഒന്നിന് ദുബായിൽ
    28/10/2026
    കോക്പിറ്റിലെ ആക്രമണം; ഫ്ലൈ ദുബായ് ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റിന്റെ ആദരവ്
    28/10/2026
    ബഹ്‌റൈനില്‍ മൂന്ന് ഭീകരര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
    28/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.