ജിദ്ദ- ജിദ്ദ കൽപ്പറ്റ നിയോജകമണ്ഡലം കെ എം സി സിയുടെ ആഭിമുഖ്യത്തിൽ നവാഗത സംഗമം സംഘടിപ്പിച്ചു. ജിദ്ദ ഹയ്യ് സാമർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ വയനാട് ജില്ലാ കെ എം സി സി പ്രസിഡന്റ് ശിഹാബ് പേരാൽ ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീൻ മാണ്ടാട് അധ്യക്ഷത വഹിച്ചു.
ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഉമൈർ വയനാട് ഉദ്ബോധന പ്രസംഗം നടത്തി. കെ എം സി സി സുരക്ഷാ പദ്ധതിയെക്കുറിച്ചും പ്രവാസികൾക്കായി നൽകിവരുന്ന വിവിധ സേവനങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചും ജിദ്ദ വയനാട് ജില്ലാ കെ എം സി സി മുഖ്യരക്ഷാധികാരി റസാഖ് അണക്കായി വിശദീകരിച്ചു.
ചടങ്ങിൽ കെ എം സി സിയുടെ മുതിർന്ന നേതാക്കളായ റസാഖ് അണക്കായി, ബീരാൻകുട്ടി കൽപ്പറ്റ എന്നിവരെയും ജിദ്ദ വെൽഫെയർ വിങ്ങിന്റെ സേവനപ്രവർത്തനങ്ങളിൽ സജീവമായി മുന്നിൽനിൽക്കുന്ന നൗഫൽ റിഹേലിയെയും, പരിശുദ്ധ ഉംറ നിർവഹിക്കുന്നതിനായി നാട്ടിൽനിന്ന് ജിദ്ദയിലെത്തിയ അഞ്ചാംമൈൽ ശാഖാ മുസ്ലിം ലീഗ് നേതാവ് കാഞ്ഞായി മമ്മൂട്ടിയെയും ആദരിച്ചു.
ചടങ്ങിൽ ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട, വയനാട് ജില്ലാ കെ എം സി സി ചെയർമാൻ ബീരാൻകുട്ടി കൽപ്പറ്റ, ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി, ട്രഷറർ അഷ്റഫ് വേങ്ങൂർ, കോഴിക്കോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റ് നൗഫൽ റിഹേലി, സാമർ ഏരിയ കെ എം സി സി ജനറൽ സെക്രട്ടറി റാഫി, ഷൗക്കത്ത് പനമരം, നൗഷാദ് നെല്ലിയാമ്പം, നൗഷാദ് ചെറ്റപ്പാലം, കബീർ കൽപ്പറ്റ, സുൽത്താൻ ബത്തേരി മണ്ഡലം കെ എം സി സി പ്രസിഡന്റ് ഷാജഹാൻ പുത്തൻകുന്ന്, ജനറൽ സെക്രട്ടറി ആരിഫ് ചീരാൽ, മാനന്തവാടി മണ്ഡലം കെ എം സി സി പ്രസിഡന്റ് ജാഫർ, ജനറൽ സെക്രട്ടറി കാദർ യൂസഫ്, സിറാജ് അഞ്ചാംമൈൽ, ഷാഹുൽ ഹമീദ് മാടക്കര, ജാഷിഫ് ചൂരൽമല, അഷ്റഫ് കമ്പളക്കാട്, അഷ്റഫ് പുല്ലേരി എന്നിവർ സംസാരിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. ഹർഷൽ പഞ്ചാര സ്വാഗതവും നിസാർ വെങ്ങപ്പള്ളി നന്ദിയും പറഞ്ഞു.



