ദുബായ്- കെ എം സി സി പ്രവർത്തകനും, സി എച്ച് സെന്റർ അംഗവുമായിരുന്ന അനസ് നാട്ടികയുടെ വിയോഗത്തിൽ ദുബായ് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയും നാട്ടിക മണ്ഡലം കമ്മിറ്റിയും സംയുക്തമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രവാസലോകത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരികയും പ്രതിസന്ധികളോട് കഠിനമായി പോരാടി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതിനിടയിലാണ് റോഡപകടത്തിന്റെ രൂപത്തിൽ വിധി അനസിനെ കവർന്നത്.
അനുസ്മരണ യോഗത്തിൽ കെ എം സി സി ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തൃശൂർ ജില്ലാ സെക്രട്ടറി കെ കെ ഹംസ കുട്ടി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഫസലുദീൻ ഖമർ, കെ എം സി സി ജില്ലാ മണ്ഡലം ഭാരവാഹികളായ ഗഫൂർ പട്ടിക്കര, ആർ വി എം മുസ്തഫ, അഷ്റഫ് കൊടുങ്ങല്ലൂർ, മുഹമ്മദ് വെട്ടുകാട്, അബു ഷമീർ, ജംഷീർ പാടൂർ, ഹനീഫ് തളിക്കുളം, നൗഫൽ പുത്തൻപുരക്കൽ, ഷക്കീർ ഉപ്പാട്ട്, മുബഷിർ ഉസ്മാൻ, സത്താർ പട്ടാറ്റ് ഷാഹിർ ചെറുതുരുത്തി തുടങ്ങിയവർ ചടങ്ങിൽ അനസ് നാട്ടികയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അനുസ്മരിച്ച് അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.



