Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 27
    Breaking:
    • ആഭ്യന്തര മന്ത്രിയെ വധിക്കാൻ ഗൂഢാലോചന: കുവൈത്തിൽ മൂന്ന് പേർക്ക് വധശിക്ഷ, എട്ടുപേർക്ക് തടവ്
    • റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഇന്ത്യക്കാരൻ കുവൈത്തിൽ അറസ്റ്റിൽ
    • അനസ് നാട്ടിക അനുസ്മരണ സംഗമം സംഘടിപ്പിച്ചു
    • ഖുർആൻ പഠിതാക്കളുടെ സംഗമം ശ്രദ്ധേയമായി
    • മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വ്യോമസേന തകർത്തു: കിഴക്കൻ പ്രവിശ്യയിൽ വൻ ദുരന്തം ഒഴിവായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഖുർആൻ പഠിതാക്കളുടെ സംഗമം ശ്രദ്ധേയമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2026 Saudi Arabia Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ക്യു എച്ച് എൽ സി സംഗമം സനാഇയ്യ ദഅവ സെൻ്റർ മേധാവി ശൈഖ് അബ്ദുൽ അസീസ് മുഹമ്മദ് ഇദ്രീസ് ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- വിശുദ്ധ ഖുർആൻ മുസ്ഹഫിന്റെ രണ്ട് ചട്ടക്കൂടുകളിൽ ഒതുക്കപ്പെട്ട കേവലമൊരു പുസ്തകമല്ലെന്നും അത് മനുഷ്യർക്ക് ജീവിത വിജയം കൈവരിക്കാൻ ആവശ്യമായ സകല ഗൈഡൻസുകളും ഉൾകൊള്ളുന്ന ദൈവിക ഗ്രന്ഥമാണെന്നത് സമൂഹം ഉൾക്കൊള്ളണമെന്നും ജെ.ഡി.സി.സി. സംഘടിപ്പിച്ച ഖുർആൻ ഹദീസ് ലേണിംഗ് കോഴ്സ് പഠിതാക്കളുടെ സംഗമം ഉൽബോധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും അധർമകാരികളായി അറിയപ്പെടുന്ന ഒരു സമൂഹത്തെ ലോകത്തിലെ ഏറ്റവും മാതൃകാ സമൂഹമായി പരിവർത്തിപ്പിച്ചത് വിശുദ്ധഖുർആനാണ്. വിശുദ്ധ ഖുർആൻ കേൾക്കുന്നത് പോലും അരോചകമാകുന്ന ആധുനിക മുസ്ലിംകൾ ഖുർആനിന്റെ ആശയങ്ങളെ വക്രീകരിച്ച് പുതിയ സങ്കൽപങ്ങൾ മെനഞ്ഞെടുത്ത് സമൂഹത്തെ വഴികേടിലേക്ക് നയിക്കുകയാണെന്ന് സംഗമത്തിൽ ‘ഖുർആൻ ഹൃദയത്തിന്റെ വസന്തം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച റാഫി സ്വലാഹി പ്രസ്താവിച്ചു.

    ഖുർആനുമായി ബന്ധപ്പെട്ടതെല്ലാം അനുഗ്രഹീതമാണെന്നും വിശുദ്ധ ഖുർആന്റെ പ്രഥമ ശ്രോദ്ധാക്കളായ സ്വഹാബത് ജീവിച്ച മാർഗം പിന്തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തിനും സൻമാർഗം പുൽകാൻ സാധിക്കുകയുള്ളൂവെന്നും അത്തഹ്സീൻ ഖുർആൻ അക്കാദമി ഡയറക്ടർ സകരിയ്യ നൂഹ് മദീനി ഉൽബോധിപ്പിച്ചു. സംഗമത്തിൽ ‘ഖുർആനും സലഫുകളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി വിസ്ഡം സൗദിയുടെ കീഴിൽ ദേശീയാടിസ്ഥാനത്തിൽ തന്നെ ക്യു എച്ച് എൽ സി എന്ന പേരിൽ ഖുർആൻ പഠനത്തിനായി വ്യവസ്ഥാപിത സംവിധാനം നിലവിലുണ്ട്. ജിദ്ധയിൽ ഷറഫിയ്യ, ഖാലിദ് ബിൻ വലീദ്, മഹ്ജർ, ഹയ്യു സാമിർ, ഹയ്യു സഫാ, അസീസിയ തുടങ്ങിയ പ്രദേശങ്ങളിലെ ക്ലാസുകളിലായി സ്ത്രീകളും പുരുഷന്മാരുമടക്കം നൂറുക്കണക്കിന് മലയാളികൾ ഈ സംരംഭത്തിന്റെ ഭാഗമായി പഠനം നടത്തി വരുന്നു. പന്ത്രണ്ട് ഘട്ടങ്ങൾ പിന്നിട്ട് ഈ പഠന സംരംഭം പതിമൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരുന്നു. ജിദ്ദ സനാഇയ്യ ദഅവാ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ശൈഖ് അബ്ദുൽ അസീസ് മുഹമ്മദ് ഇദ്രീസ് ഉൽഘാടനം ചെയ്തു.

    പന്ത്രണ്ടാം ഘട്ട പരീക്ഷയിൽ നൂറിൽ നൂറ് മാർക്ക് നേടി സൗദി ദേശീയ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജിദ്ദയിലെ പഠിതാക്കളായ നൗഷാദ് കൊച്ചുകോയ, ബിൻത് സുൽഫികർ, 99 മാർക്ക് നേടി രണ്ടാം റാങ്ക് പങ്കിട്ട സുമയ്യ അബ്ദുൽ ജബ്ബാർ, സലീന മൂന്നും നാലും റാങ്ക് ജേതാക്കളായ ശബ്നം ഫാദി കണ്ണൂർ, ഷൈമ അബ്ദുസ്സലാം കിഡ്സ് വിഭാഗം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അവ്വാഹ് ബിൻ നൗഫൽ തുടങ്ങിയവരെ സംഗമത്തിൽ ആദരിച്ചു. ശൈഖ് അബ്ദുൽ അസീസ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

    മക്ക ദാറുൽ ഹദീസ് വിദ്യാർത്ഥി ഹാഫിള് ജാസിം ഇഖ്ബാൽ ഖിറാഅത് നടത്തി. ഖുർആൻ ഹദീസ് ലേണിംഗ് സ്‌കൂൾ പഠിതാവ് കബീർ സാഹിബ് ഗാനമാലപിച്ചു. സംഗമത്തിന്റെ ഭാഗമായി ജെ.ഡി.സി.സി. യൂത്ത് വിംഗ് കുട്ടികൾക്കായി കളിച്ചങ്ങാടം പരിപാടി നടത്തി. ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, ട്രഷറർ നബീൽ പാലപ്പറ്റ, സൽമാൻ ബാലുശ്ശേരി, ഇഖ്ബാൽ തൃക്കരിപ്പൂർ, അബ്ദുൽ ജബ്ബാർ വെട്ടുപാറ, അബ്ദുൽ ഹഖ് മട്ടന്നൂർ, സൗബാൻ മൊറയൂർ, അബ്ദുൽ ഗനി ചെംനാട്, റഷീദലി എലത്തൂർ, അഫീഫ്, അബ്ദുൽ ജബ്ബാർ തിരൂരങ്ങാടി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
    ജെ.ഡി.സി.സി. എഡ്യൂക്കേഷൻ സെക്രട്ടറി നൗഫൽ പീടിയേക്കൽ സ്വാഗതവും ഖുർആൻ ഹദീസ് ലേണിംഗ് കോഴ്സ് നാഷണൽ വിംഗ് പ്രതിനിധി റൗനഖ് ഓടക്കൽ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Quran QURAN HADEES LEARNING
    Latest News
    ആഭ്യന്തര മന്ത്രിയെ വധിക്കാൻ ഗൂഢാലോചന: കുവൈത്തിൽ മൂന്ന് പേർക്ക് വധശിക്ഷ, എട്ടുപേർക്ക് തടവ്
    27/10/2026
    റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഇന്ത്യക്കാരൻ കുവൈത്തിൽ അറസ്റ്റിൽ
    27/10/2026
    അനസ് നാട്ടിക അനുസ്മരണ സംഗമം സംഘടിപ്പിച്ചു
    27/10/2026
    ഖുർആൻ പഠിതാക്കളുടെ സംഗമം ശ്രദ്ധേയമായി
    27/10/2026
    മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വ്യോമസേന തകർത്തു: കിഴക്കൻ പ്രവിശ്യയിൽ വൻ ദുരന്തം ഒഴിവായി
    27/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.