ദുബായ്- ആഗോള വിനോദസഞ്ചാര രംഗത്തും സ്വർണ വ്യാപാരത്തിലും വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി ദുബൈ. ലോകത്തിലെ ആദ്യത്തെ 24 കാരറ്റ് സ്വർണ നടപ്പാത ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ ഒരുങ്ങുന്നു. 2026 അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ വിസ്മയപാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
അടുത്ത രണ്ട് മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ദുബൈയുടെ ‘സിറ്റി ഓഫ് ഗോൾഡ്’ എന്ന പദവിയെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഉന്നതിയിലെത്തിക്കാൻ ഉപകരിക്കും. ഇത് ദുബൈയുടെ ടൂറിസം മേഖലയ്ക്ക് വലിയൊരു കുതിച്ചുചാട്ടമേകും. 24 കാരറ്റ് സ്വർണത്തിൽ നിർമ്മിക്കുന്ന ഈ പാതയിലൂടെ നടക്കാനുള്ള അപൂർവ്വ അനുഭവം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ലഭ്യമാകും. ദുബൈയുടെ പരമ്പരാഗത സ്വർണ്ണ വ്യാപാര പാരമ്പര്യത്തെയും ആധുനിക അടിസ്ഥാന സൗകര്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബൈ, ദുബൈ ചേംബേഴ്സ് തുടങ്ങിയ പ്രമുഖ ഔദ്യോഗിക പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



