തെഹ്റാൻ– തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് മുകളിലൂടെ പറന്ന അമേരിക്കയുടെ ‘ലൂക്കാസ്’ ഡ്രോൺ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചതായി തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇറാന് മേലുള്ള നാവിക ഉപരോധം നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാമെന്ന തരത്തിൽ പുതിയ നിർദ്ദേശങ്ങളൊന്നും അമേരിക്കക്ക് സമർപ്പിച്ചിട്ടില്ലെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കി. ഉപരോധം നീക്കുന്നതിനെയും ഹോർമുസ് കടലിടുക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏതൊരു ഫോർമുലയും ഇറാൻ അടിസ്ഥാനപരമായി നിരസിക്കുകയാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



