ജിദ്ദ- സൗദിയില്‍ അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ജല, വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്താന്‍ തീരുമാനം. ഇതോടൊപ്പം നിരക്ക് വര്‍ധനവ് മൂലമുള്ള സ്വദേശികളുടെ ജീവിതഭാരം ലഘൂകരിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു. 2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലക്ക് ഉപഭോഗ താരിഫുകളില്‍ ഭേദഗതികള്‍ വരുത്താനുള്ള സൗദി എനര്‍ജി കമ്പനിയുടെയും നാഷണല്‍ വാട്ടര്‍ കമ്പനിയുടെയും തീരുമാനത്തോട് അനുബന്ധിച്ച്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സല്മാന് രാജാവ് സ്വദേശികള്‍ക്കുള്ള ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചത്.
രാജകല്പന പ്രകാരം സര്‍ക്കാര്‍ സിവില്‍, സൈനിക ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് വരിക്കാരുടെയും വിരമിച്ച ശേഷം മരണപ്പെട്ടവരുടെയും കുടുംബങ്ങള്‍ക്കും ജനുവരി ഒന്നു മുതല്‍ പ്രതിമാസം 500 റിയാല്‍ വീതം അധിക അലവന്‍സ് വിതരണം ചെയ്യും. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങളും പ്രതിമാസം 500 റിയാല്‍ തോതില്‍ അധിക അലവന്‍സ് വിതരണം ചെയ്യും.
സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാര്‍ക്കും ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖത്ത് പ്രകാരം സൗദിവല്‍ക്കരണ അനുപാതത്തില്‍ സൗദി ജീവനക്കാരനെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തി കണക്കാക്കുന്നതിന് ആവശ്യമായ മിനിമം വേതനം 5,000 സൗദി റിയാലായി ഉയര്‍ത്തിയിട്ടുണ്ട്. വൈദ്യുതി, ജല നിരക്കുകള്‍ ഉയര്‍ത്തി ആറ് മാസത്തിനു ശേഷം ഇത് പ്രാബല്യത്തില്‍ വരും. പ്രാരംഭ വര്‍ധനവിന് പന്ത്രണ്ട് മാസത്തിന് ശേഷം സ്വദേശികളുടെ മിനിമം വേതനം 6,000 റിയാലായി ഉയരും. വേതന നിലവാരം വര്‍ധിപ്പിക്കാനും സ്വകാര്യ മേഖലയിലെ സൗദികളുടെ തൊഴില്‍ സുസ്ഥിരതയെ പിന്തുണക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഊര്‍ജ, ജല ഉല്‍പ്പന്ന വില ക്രമീകരണങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങള്‍ക്കനുസൃതമായി, റെസിഡന്‍ഷ്യല്‍, നോണ്‍ റെസിഡന്‍ഷ്യല്‍, സര്‍ക്കാര്‍ മേഖലകള്‍ക്കുള്ള ജല, മലിനജല സേവന താരിഫുകള്‍ ഉയര്‍ത്താന്‍ നാഷണല്‍ വാട്ടര്‍ കമ്പനിയും വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്താന്‍ സൗദി എനര്‍ജി കമ്പനിയും തീരുമാനിച്ചിട്ടുണ്ട്. ഇത് 2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. ജനുവരി ഒന്നു മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ആറായിരം യൂണിറ്റുവരെ യൂണിറ്റ് ഒന്നിന് 21 ഹലലയും ആറായിരം യൂണിറ്റിനു മുകളില്‍ യൂണിറ്റ് ഒന്നിന് 33 ഹലലയുമായിരിക്കും നിരക്ക്. വാണിജ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഇത് 25 ഹലലയും 35 ഹലലയും കാര്‍ഷിക മേഖലയില്‍ 19 ഹലലയും 23 ഹലലയും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്ക് 17 ഹലലയും 21 ഹലലയുമാണ്. വ്യവസായ മേഖലക്ക് ഒറ്റ സ്ലാബ് ആണ് ബാധകം. ഒരു യൂണിറ്റിന് 23 ഹലലയാണ് വ്യവസായ മേഖല നല്‍കേണ്ടിവരിക. സര്‍ക്കാര്‍ മേഖലക്കും യൂണിറ്റ് ഒന്നിന് 35 ഹലല എന്ന ഒറ്റ സ്ലാബ് ആണ് ബാധകം.
20-99 ആമ്പിയര്‍ കണക്റ്റഡ് ലോഡ് കണക്ഷനുകള്‍ക്ക് ഗാര്‍ഹിക മേഖലയില്‍ 70 റിയാലും കാര്‍ഷിക, ചാരിറ്റബിള്‍ സൊസൈറ്റി മേഖലകള്‍ക്ക് 140 റിയാലും വ്യവസായ, വാണിജ്യ, സര്‍ക്കാര്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് 350 റിയാലും പ്രതിമാസം ഫിക്സഡ് നിരക്ക് നല്‍കണം. 100-199 ആമ്പിയറിന് യഥാക്രമം 80 റിയാല്‍, 160 റിയാല്‍, 500 റിയാല്‍ എന്നിങ്ങിനെയും 200-299 ആമ്പിയറിന് 90 റിയാല്‍, 180 റിയാല്‍, 700 റിയാല്‍ എന്നിങ്ങിനെയും 300 ഉം അതില്‍ കൂടുതലും ആമ്പിയര്‍ കണക്റ്റഡ് ലോഡ് കണക്ഷനുകള്‍ക്ക് 100 റിയാല്‍, 200 റിയാല്‍, 900 റിയാല്‍ എന്നിങ്ങിനെയുമാണ് പുതിയ ഫിക്സഡ് നിരക്കുകള്‍,
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



