ജിദ്ദ- ജിദ്ദാ മല്ലൂസിന്റെ നേതൃത്വത്തിൽ മീലാസ് മുള്ളമ്പാറ എന്ന തൂലിക നാമത്തിൽ കഥകളും, കവിതകളും എഴുതുന്ന കഥാകാരൻ സലീം മുള്ളമ്പാറയുടെ മൂന്ന് പുസ്തകങ്ങളിൽ, മലപ്പുറം കിസ്സ എന്ന നോവലിന്റെ പ്രകാശന കർമം ജിദ്ദയിലെ പ്രമുഖ എഴുത്ത് കാരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ, ജിദ്ദയിലെ, അറിയപ്പെടുന്ന ബ്ലോഗർ ബഷീർ വള്ളിക്കുന്നിന് നൽകി നിർവ്വഹിച്ചു.
സലീം മുള്ളമ്പാറ രചിച്ച, വസന്തം വരാതിരിക്കില്ല എന്ന കവിത സമാഹാരം, ഡേ. ഇന്ദു പ്യാരി ടീച്ചർക്കും സലീന മുസാഫിറിനും മൂന്നാമത്തെ കഥാസമാഹാരമായ ചുവന്ന മനുഷ്യരുടെ നഗരമെന്ന പുസ്തകം കബീർ കൊണ്ടോട്ടിയും കെ ടി എ മുനീറും സംയുക്തമായി ഗായകൻ മിർസ ഷരീഫിനും മുസ്തഫ തോളുരിനും നൽകി പ്രകാശനം നിർവഹിച്ചു

ചടങ്ങ് മുസാഫിർ ഉദ്ഘാടനം ചെയ്തു. ഡേ. ഇന്ദു, ബഷീർ വള്ളിക്കുന്ന്, മിർസ ഷെരീഫ്, കബീർ കൊണ്ടോട്ടി, കെ.ടി.എ.മുനീർ, ജാഫറലി പാലക്കോട്, അബ്ദുള്ള മുക്കണ്ണി, പ്യാരിമിർസ, സലീന മുസാഫിർ, അസൈൻ ഇല്ലിക്കൽ, ജുനൈസ് കാപ്പിൽ, മുസ്തഫ തോളൂർ, വാസു ഹംദാൻ, നൗഷാദ് ചാത്തല്ലൂർ, ജനാസർ, അരുവി മോങ്ങം, റസാഖ് മാസ്റ്റർ, നസീർ വാവ കുഞ്ഞ് എന്നിവർ സംസാരിച്ചു.
സന്തോഷ് കളക്കാട്ട്, അനീസ് പുഴക്കാട്ടിരി എന്നിവർ ഗാനങ്ങളാലപിച്ചു. കഥാകാരൻ സലീം മീലാസിനുള്ള ജിദ്ദ മല്ലൂസിന്റെ പ്രത്യേക ഉപഹാരം യൂസുഫ്, ഫസലു, യസിൻ എന്നിവർ ചേർന്ന് നൽകി. മീലാസ് മുള്ളമ്പാറ മറുപടി പ്രസംഗം നടത്തി. ലത്തീഫ് എൻ കൺഫർട്ട്സ് അധ്യക്ഷനായ ചടങ്ങിൽ, അയ്യൂബ് മാസ്റ്റർ സ്വാഗതവും അദ്നു ഷബീർ നന്ദിയും പറഞ്ഞു. ഷമീം ടീച്ചർ അവതാരകയായിരുന്നു.



