അൽ കോബാർ- സൗദിയിലെ അല്‍കോബാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇല്ലത്ത് വളപ്പില്‍ മൊയ്തീന് കൂട്ടി ആണ് മരിച്ചത്. ചികിത്സക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. പതിനഞ്ച് വര്‍ഷമായി അല്‍കോബാറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ഭാരവാഹികളായ ഇഖ്ബാല്‍ ആനമങ്ങാടിന്റെയും ഹുസൈന് നിലമ്പൂരിന്റെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



