Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 24
    Breaking:
    • ഷാർജ പുസ്തകമേളയിൽ ‘യു എ ഇ മലയാളി അക്ഷര സംഗമം’ നവംബർ 8ന്; സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തും
    • റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും അടച്ചു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
    • ജോർദാനിൽ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണം: മരണം എട്ടായി ഉയർന്നു
    • ഗള്‍ഫ് മേഖലയിലേക്ക് യു.എസ് സൈന്യത്തെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍
    • തായിഫിലും യാമ്പുവിലും ഹൂത്തികളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ജോർദാനിൽ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണം: മരണം എട്ടായി ഉയർന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/10/2026 World Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്റെ തെക്ക് ഭാഗത്തുള്ള കരക് പ്രവിശ്യയിലെ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റവരെ അബ്ദുല്ല രണ്ടാമന്‍ രാജാവ് സന്ദര്‍ശിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    അമ്മാൻ: ജോർദാൻ തലസ്ഥാനമായ അമ്മാന്റെ തെക്കുഭാഗത്തുള്ള കരക് പ്രവിശ്യയിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെയാണിതെന്ന് ജോർദാൻ ആരോഗ്യ മന്ത്രി ഇബ്രാഹിം അൽബദൂർ അറിയിച്ചു.

    മറ്റൊരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിൽ പരിക്കേറ്റ 26 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ദിവസം, അമ്മാനിൽ നിന്ന് 118 കിലോമീറ്റർ തെക്കുമാറിയുള്ള കരക് പ്രവിശ്യയിലെ പള്ളിക്ക് അകത്തും പുറത്തുമായി ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെടുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചിരുന്നു. പള്ളിയിൽ ശവസംസ്‌കാര ചടങ്ങ് നടക്കുമ്പോൾ മൂന്ന് ഭീകരർ വെടിയുതിർത്തുകൊണ്ട് പ്രധാന കവാടത്തിലേക്ക് നീങ്ങുന്ന ദൃശ്യങ്ങൾ ഔദ്യോഗിക അൽമംലക ടി.വി സംപ്രേഷണം ചെയ്തിട്ടുണ്ട്. ജോർദാനിൽ ഇത്തരം ആക്രമണങ്ങൾ അപൂർവമാണ്.

    കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കും: അബ്ദുല്ല രണ്ടാമൻ രാജാവ്

    ഭീകരാക്രമണം നടത്തിയ കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

    “വഞ്ചനയുടെ വെടിയുണ്ടകൾ കൊണ്ട് ജോർദാൻ ജനതയുടെ ഐക്യം തകർക്കാമെന്ന് കരുതിയവരുടെ ശ്രമങ്ങളെ ജനങ്ങളുടെ ദൃഢതയും ഒത്തൊരുമയും കൊണ്ട് പരാജയപ്പെടുത്തിയിരിക്കുകയാണ്,” എന്ന് ആക്രമണത്തിന് പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ രാജാവ് വ്യക്തമാക്കി.

    സുരക്ഷ ശക്തമാക്കി

    3,75,000ത്തോളം ജനസംഖ്യയുള്ള കരക് ഗവർണറേറ്റിൽ ഹൽസ, ഹിജാസീൻ ഗോത്രങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം ക്രിസ്ത്യൻ സമൂഹമാണ് വസിക്കുന്നത്. കരകിലെ ആക്രമണത്തെ തുടർന്ന് രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകൾ, വിദേശ എംബസികൾ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായി അമ്മാനിലെ യു.എസ് എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എംബസി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jordan attack king abdullah
    Latest News
    ഷാർജ പുസ്തകമേളയിൽ ‘യു എ ഇ മലയാളി അക്ഷര സംഗമം’ നവംബർ 8ന്; സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തും
    24/10/2026
    റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും അടച്ചു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
    24/10/2026
    ജോർദാനിൽ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണം: മരണം എട്ടായി ഉയർന്നു
    24/10/2026
    ഗള്‍ഫ് മേഖലയിലേക്ക് യു.എസ് സൈന്യത്തെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍
    24/10/2026
    തായിഫിലും യാമ്പുവിലും ഹൂത്തികളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തി
    24/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.