തെഹ്റാന് – ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്തതിന് അറസ്റ്റിലായ ഇറാന് പൗരന് 75 ദിവസമായി ജയിലില്‍ കഴിയുകയാണെന്ന് മനുഷ്യാവകാശ വാര്‍ത്താ ഏജന്‍സിയായ ഹ്രാന റിപ്പോര്‍ട്ട് ചെയ്തു. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രിസ് സ്വദേശിയായ വാഹിദ് വിദാഫറിനെ, ഓഗസ്റ്റ് 5ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ നഗരത്തിലെ ജയിലില്‍ കഴിയുകയാണ്.
നട്ടെല്ലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന വിദാഫറിന് ചികിത്സ നിഷേധിക്കപ്പെട്ടതായി ഹ്രാന അറിയിച്ചു. കുടുംബവുമായി ഒരു തവണ മാത്രമേ അദ്ദേഹത്തിന് ഫോണില്‍ സംസാരിക്കാന്‍ അനുവാദം ലഭിച്ചിട്ടുള്ളൂ. വിദാഫറിനെതിരായ നിയമനടപടികളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







