Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 19
    Breaking:
    • ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിനെ ചുട്ടെരിക്കും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കടുത്ത മുന്നറിയിപ്പ്
    • യു.എ.ഇയും സൗദിയും പങ്കിടുന്നത് ഒരേ സുരക്ഷയും വിധിയും: ഡോ. അൻവർ ഗർഗാഷ്
    • ജിദ്ദയിൽ സ്തനാർബുദ ബോധവൽക്കരണ സെമിനാറുമായി തിരുവനന്തപുരം സ്വദേശി സംഗമം
    • ഇടിമിന്നലേറ്റ് മജാരിദയിൽ വിനോദയാത്രയ്ക്കെത്തിയ സ്കൂൾ വിദ്യാർത്ഥി മരിച്ചു
    • സർക്കാരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ നിർജീവം; അഞ്ചു മാസത്തിനിടെ പങ്കുവെച്ചത് 75 പോസ്റ്ററുകൾ മാത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു.എ.ഇയും സൗദിയും പങ്കിടുന്നത് ഒരേ സുരക്ഷയും വിധിയും: ഡോ. അൻവർ ഗർഗാഷ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/10/2026 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– യു.എ.ഇയും സൗദി അറേബ്യയും ഒരേ സുരക്ഷയും വിധിയുമാണ് പങ്കിടുന്നതെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പ്രസ്താവിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഗൾഫ് മേഖലയുടെ സ്ഥിരതയുടെയും സമൃദ്ധിയുടെയും അടിസ്ഥാനശിലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ വിജയകരമായ യു.എ.ഇ സന്ദർശനത്തിന്റെയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനുമായുള്ള കൂടിക്കാഴ്ചയുടെയും പശ്ചാത്തലത്തിൽ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

    പരസ്പര വിശ്വാസം, പൊതുതാൽപ്പര്യങ്ങൾ, ഭരണാധികാരികളുടെ വിവേകം എന്നിവയിലാണ് ഈ പങ്കാളിത്തം അധിഷ്ഠിതമായിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ പുലർത്തുന്ന ആത്മാർഥതയും വിവേകവും ഇതിൽ സംശയം ഉന്നയിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണെന്നും ഗർഗാഷ് ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉയർന്നതല ചർച്ചകൾ പൂർത്തിയായി

    സന്ദർശനത്തിനെത്തിയ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ അബുദാബിയിലെ അൽഷാത്തി കൊട്ടാരത്തിൽ വെച്ചാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനുമായി കൂടിക്കാഴ്ച നടത്തിയത്. പ്രാദേശിക സംഭവവികാസങ്ങൾ, മേഖലയിലെ സുരക്ഷ, നിലവിലെ മുൻഗണനകൾ എന്നിവ യോഗത്തിൽ ചർച്ചയായി.

    യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽനഹ്‌യാൻ, അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽനഹ്‌യാൻ തുടങ്ങി ഇരുരാജ്യങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ചർച്ചകളിൽ പങ്കെടുത്തു.

    സൗദി പ്രതിരോധ മന്ത്രിയുമായി ശൈഖ് മൻസൂർ ബിൻ സായിദ് അൽനഹ്‌യാൻ പ്രത്യേക കൂടിക്കാഴ്ച നടത്തി മേഖലയിലെ തുടർച്ചയായ ഏകോപനത്തിന്റെയും സംയുക്ത സഹകരണത്തിന്റെയും പ്രാധാന്യം ഊട്ടിയുറപ്പിച്ചു. വിമാനത്താവളത്തിലെ സ്വീകരണത്തിനും യാത്രയയപ്പിനും ശൈഖ് മൻസൂർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia UAE
    Latest News
    ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിനെ ചുട്ടെരിക്കും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കടുത്ത മുന്നറിയിപ്പ്
    19/10/2026
    യു.എ.ഇയും സൗദിയും പങ്കിടുന്നത് ഒരേ സുരക്ഷയും വിധിയും: ഡോ. അൻവർ ഗർഗാഷ്
    19/10/2026
    ജിദ്ദയിൽ സ്തനാർബുദ ബോധവൽക്കരണ സെമിനാറുമായി തിരുവനന്തപുരം സ്വദേശി സംഗമം
    19/10/2026
    ഇടിമിന്നലേറ്റ് മജാരിദയിൽ വിനോദയാത്രയ്ക്കെത്തിയ സ്കൂൾ വിദ്യാർത്ഥി മരിച്ചു
    19/10/2026
    സർക്കാരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ നിർജീവം; അഞ്ചു മാസത്തിനിടെ പങ്കുവെച്ചത് 75 പോസ്റ്ററുകൾ മാത്രം
    19/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.