ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം ജില്ലയിലെ മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുൽ വാജിദ് (32) മരണപ്പെട്ടു. അബുദാബിയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം ഇസ്ലാഹി സെന്ററിന്റെ സജീവ പ്രവർത്തകനായിരുന്നു. സലഫ് ഹജ്ജ് ആൻഡ് ഉംറ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്റെയും കദീജയുടെയും മകനാണ്.അരീക്കോട് സ്വദേശി കൊല്ലത്തൊടി ഷാക്കിറിന്റെ മകൾ സനയാണ് ഭാര്യ. മക്കൾ: ഹെയ്സ് (5), മിറ (2). പുളിക്കൽ ടി സി മുജാഹിദിന്റെ ഭാര്യാസഹോദരനാണ് പരേതൻ. മയ്യിത്ത് ദുബൈയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






