Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 18
    Breaking:
    • വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ രാം ലീല മൈതാനത്ത് മെഗാ റാലി നടത്താൻ കോൺഗ്രസിന് ഡൽഹി പോലീസിന്റെ അനുമതി
    • സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ നിരീക്ഷണ വിമാനം നജ്റാനിൽ തകർന്നു വീണു; രണ്ട് ഉദ്യോഗസ്ഥർ മരിച്ചു
    • കൊൽക്കത്ത ദുർ​ഗ പൂജക്കിടെ ദുരന്തം: മരണം 19 ആയി, 13 സ്ത്രീകളും ഒരു കുട്ടിയും
    • റിയാദ് സ്കൂളുകൾ നാളെ(ഞായർ)യും പ്രവർത്തിക്കില്ല, തീരുമാനം മാറ്റി, ഈ ആഴ്ചയും ക്ലാസുകള്‍ ഓണ്‍ലൈനില്‍
    • ജിദ്ദ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ രാം ലീല മൈതാനത്ത് മെഗാ റാലി നടത്താൻ കോൺഗ്രസിന് ഡൽഹി പോലീസിന്റെ അനുമതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/10/2026 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: പ്രധാന പ്രതിപക്ഷ കക്ഷിക്കും ഇന്ത്യ (INDIA) സഖ്യത്തിനും വലിയ ആവേശം പകർന്ന്, നവംബർ 1-ന് റാം ലീല മൈതാനത്ത് മെഗാ റാലി നടത്താൻ കോൺഗ്രസിന് ഡൽഹി പോലീസ് അനുമതി നൽകി. ഇലക്ഷൻ കമ്മീഷന്റെ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിക്കുന്നത്.

    മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും മറ്റ് പ്രമുഖ പ്രതിപക്ഷ നേതാക്കളും സിവിൽ സൊസൈറ്റി പ്രതിനിധികളും തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ മാസമാദ്യം പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ച ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ) പ്രചാരണത്തിന്റെ ഭാഗമായാണ് പ്രതിഷേധ റാലി. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെതിരെ, പ്രതിപക്ഷ ഐക്യം തെളിയിക്കുന്നതിനുള്ള വേദിയായി ഈ റാലി മാറും.

    “ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2026 നവംബർ 1-ന് രാം ലീല മൈതാനത്ത് ഒരു റാലി ആസൂത്രണം ചെയ്യുകയും ആവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി ഡൽഹി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. നിർദ്ദിഷ്ട പ്രതിഷേധ സ്ഥലത്ത് റാലി നടത്തുന്നതിനുള്ള എൻ.ഒ.സി 2026 ഒക്ടോബർ 25 മുതൽ നവംബർ 3 വരെയുള്ള കാലയളവിലേക്ക് അനുവദിച്ചിട്ടുണ്ട്,” ഡൽഹി പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
    നിയമവാഴ്ച കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും, ഗതാഗത മാനേജ്‌മെന്റ് ഫലപ്രദമാക്കാനും, നിർദ്ദിഷ്ട റാലി സുഗമമായി നടത്തുന്നതിനുമായി ഡൽഹി പോലീസ് സംഘാടകരുമായും ട്രാഫിക് പോലീസുമായും മറ്റ് ബന്ധപ്പെട്ട ഏജൻസികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

    ഒക്ടോബർ 12-ന് ഡൽഹി പോലീസ് ജന്തർ മന്തറിനെ പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും, തലസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മകൾ നടത്തുന്നതിനായി രാം ലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നീ മൂന്ന് ബദൽ വേദികൾ കണ്ടെത്തുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.

    ‘എസ്.ഐ.ആർ’ പ്രക്രിയയ്ക്കും ചീഫ് ഇലക്ഷൻ കമ്മീഷണർക്കുമെതിരെ, രാജ്യത്തുടനീളം വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ട 13 കോടിയിലധികം വരുന്ന പൗരന്മാരിലേക്ക് ഇറങ്ങിച്ചെന്ന് പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ഈ മാസമാദ്യം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

    ഒക്ടോബർ 10 മുതൽ ഒക്ടോബർ 20 വരെ പാർട്ടി ഇതിന്റെ ഭാഗമായി മാർച്ചുകളും പൊതുയോഗങ്ങളും നടത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടവരെ കണ്ട് സംസാരിക്കാനും അവരെ വീണ്ടും പട്ടികയിൽ ചേർക്കാനും സഹായിക്കുന്നതിനായി ഈ പ്രചാരണം ജില്ലാ തലങ്ങളിലേക്കും ഗ്രാമ പഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

    കൂടാതെ, ‘ചലോ ഡൽഹി’ പരിപാടിയുടെ ഭാഗമായി നവംബർ 25-26 തീയതികൾ മുതൽ തലസ്ഥാനത്തിന് സമീപമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ആറ് യാത്രകൾ ഡൽഹിയിലേക്ക് എത്തുന്നതായിരിക്കുമെന്നും ജയറാം രമേശ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Delhi
    Latest News
    വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ രാം ലീല മൈതാനത്ത് മെഗാ റാലി നടത്താൻ കോൺഗ്രസിന് ഡൽഹി പോലീസിന്റെ അനുമതി
    18/10/2026
    സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ നിരീക്ഷണ വിമാനം നജ്റാനിൽ തകർന്നു വീണു; രണ്ട് ഉദ്യോഗസ്ഥർ മരിച്ചു
    18/10/2026
    കൊൽക്കത്ത ദുർ​ഗ പൂജക്കിടെ ദുരന്തം: മരണം 19 ആയി, 13 സ്ത്രീകളും ഒരു കുട്ടിയും
    18/10/2026
    റിയാദ് സ്കൂളുകൾ നാളെ(ഞായർ)യും പ്രവർത്തിക്കില്ല, തീരുമാനം മാറ്റി, ഈ ആഴ്ചയും ക്ലാസുകള്‍ ഓണ്‍ലൈനില്‍
    18/10/2026
    ജിദ്ദ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
    17/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.