ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനം ജിസാനിൽ നടന്നു.വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ജിസാൻ തമറിന്ദ് റസ്റ്റോറന്റിൽ ആരംഭിച്ച സെർവീസിനു കോൺസുലേറ്റ് പ്രതിനിധി കിഷൻ സിംഗ് നേതൃത്വം നൽകി.CCWA മെമ്പർമാരായ ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ശംസു പൂക്കോട്ടൂർ,ജനറൽ സെക്രട്ടറി ഖാലിദ് പട്ല,സയ്യിദ് ഖാഷിഫ്,vfs ഓഫീസർ റോഷൻ തുടങ്ങിയവരും സേവനവുമായി സന്നിഹിതരായിരുന്നു.
രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടന്ന അറ്റസേഷൻ സെർവീസിൽ നിരവധി ഇന്ത്യക്കാർ അവസരം ഉപയോഗപ്പെടുത്തി.ഉച്ചക്ക് ശേഷം ജിസാൻ തർഹീൽ സന്ദർശിച്ച കോൺസുലേറ്റ് പ്രതിനിധികൾ 13 ഇന്ത്യക്കാർക്ക് ഔട്ട്പാസ് നൽകി.മൊത്തം 28 ഇന്ത്യക്കാർ ജിസാൻ ഡപ്യൂട്ടേഷൻ സെന്ററിൽ ഉണ്ടെന്നും അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകിയെന്നും കോൺസുലേറ്റ് പ്രതിനിധികൾ അറിയിച്ചു.