ഡൽഹി- മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം കടക്കുന്നു. എസ് എഫ് ഐ, എ ഐ വൈ എഫ്, ഡി വൈ എഫ് ഐ, എ ഐ എസ് എഫ് പ്രവർത്തകരാണ് കൊണാട്ട് പ്ലേസിൽ പ്രതിഷേധിക്കുന്നത്.
Students’ Federation of India (SFI), Mumbai strongly condemns the brutal police crackdown on protesters who gathered near August Kranti Maidan, Grant Road, against the Special Intensive Revision (SIR) of electoral rolls. https://t.co/21UHzOZII4
— Praveen Gavit (@praveengavit11) October 11, 2026
പ്രതിഷേധക്കാരെ പോലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഡൽഹി പോലീസിന് പുറമെ സി ആർ പി എഫ് ജവാന്മാരും സമരക്കാരെ നേരിടാനെത്തിയിട്ടുണ്ട്. പോലീസ് വാഹനത്തിന്റെ വാതിൽ പോലും അടക്കാതെ വാനിൽ പ്രവർത്തകരെ കുത്തിനിറച്ചാണ് കൊണ്ടുപോയത്.







