ബംഗളൂരു- ഇന്ത്യൻ സൂപ്പർ ലീഗ് (ഐ എസ് എൽ) 2026-27 സീസണിലെ ആദ്യ ജയം മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ് സിക്ക്. ഉദ്ഘാടന മത്സരത്തിൽ സ്‌പോർട്ടിങ് ക്ലബ് ഡൽഹിയെ 3-2ന് തോൽപ്പിച്ച് ബെംഗളൂരു വിജയത്തോടെ തുടങ്ങി. ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരത്തിലാണ് ബെംഗളൂരുവിന്റെ തകർപ്പൻ വിജയം
22ാം മിനിറ്റിൽ ബോർജെ മാർട്ടിനസിലൂടെ ബംഗളൂരുവാണ് മുന്നിലെത്തിയത്. പക്ഷേ ആദ്യ പകുതി അവസാനിച്ചപ്പോൾ ബെംഗളൂരു 1-2ന് പിന്നിലായിരുന്നു. ഡൽഹിക്കായി റോഡ്രിഗീഞ്ഞോ (26′) ഗോൾ നേടിയപ്പോൾ മെന്നോകോച്ചിന്റെ വക ഒരു ഓൺ ഗോളും (32′) ഡൽഹിക്ക് അനുകൂലമായി ലഭിച്ചു. രണ്ടാം പകുതിയിൽ ബോർജ മാർട്ടിനെസ് (75) തന്റെ രണ്ടാമത്തെ ഗോളും 89-ാം മിനിറ്റിൽ മെന്നോ കോച്ച് ബെംഗളൂരുവിന്റെ വിജയഗോളും സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







