ജിദ്ദ: മുസ്ലിം ലീഗിൽ അംഗത്വമെടുത്ത വിദ്യാഭ്യാസ,ജീവകാരുണ്യ പ്രവർത്തകനും,കെ.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോ. കെ പി സുലൈമാൻ ഹാജിക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി സ്വീകരണം നൽകി.
ജീവകാരുണ്യ രംഗത്തും,സേവന രംഗത്തും ലോകത്തിന് തന്നെ മാതൃക കാട്ടിയ നിസ്വാർത്ഥരായ പ്രവർത്തകരുടെ പ്രസ്ഥാനമാണ് കെ എം സി സി എന്ന് സുലൈമാൻ ഹാജി പറഞ്ഞു.
കൊണ്ടോട്ടി മണ്ഡലം കെ എം സി സി ആക്ടിങ് പ്രസിഡൻ്റ് റഹ്‌മത്ത് അലി എരഞ്ഞിക്കലിൻ്റെ അധ്യക്ഷതയിൽ സൗദി നാഷണൽ കെ എം സി സി വൈസ് പ്രസിഡന്റ് നിസാം മമ്പാട് ഉൽഘാടനം ചെയ്തു. ജിദ്ദ കെഎംസിസി ആക്ടിങ്ങ് പ്രസിഡൻ്റ് സി.കെ റസാഖ് മാസ്റ്റർ, ട്രഷറർ അബ്ദുറഹ്‌മാൻ വെള്ളിമാട് കുന്ന്, ഭാരവാഹികളായ ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്‌ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ലാ കെ എം സിസി പ്രസിഡൻ്റ് ഇന്ന്‌മായിൽ മുണ്ടംപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്‌ഹാഖ് മാസ്റ്റർ, ചെയർമാൻ കെ.കെ. മുഹമ്മദ്, ബഷീർ കീഴില്ലത്ത്, കെ.പി. അബ്‌ദുറഹ്‌മാൻ ഹാജി,എം എം മുജീബ് മുതുവല്ലൂർ എന്നിവർ സംസാരിച്ചു. സുലൈമാൻ ഹാജിക്കുള്ള ഉപഹാരം മണ്ഡലം ഭാരവാഹികൾ നൽകി. മണ്ഡലത്തിൽ നിന്ന് ഹജ് സേവനത്തിന് പോയവരെ പൊന്നാട നൽകി ആദരിച്ചു.


ഐദീൻ ചെറുകാവ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ സ്വാഗതവും,ഓർഗനൈസിങ്ങ് സെക്രട്ടറി ശറഫു വാഴക്കാട് നന്ദിയും പറഞ്ഞു. കബീർ നീറാട്,കെ.കെ. ഫൈറൂസ്,യാസർ അറഫാത്ത്,മുഷ്താഖ് മധുവായി,ലത്തീഫ് പൊന്നാട്,മുഹമ്മദ് കുട്ടി മുണ്ടക്കുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







