റിയാദ് – റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിര്‍ത്തിയിട്ട സൗദിയ വിമാനങ്ങളില്‍ ഒന്നിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ തടഞ്ഞ് തകര്‍ക്കാന്‍ ഉപയോഗിച്ച ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഭാഗങ്ങള്‍ പതിച്ചോ മറ്റൊരു പ്രൊക്ടൈല്‍ നേരിട്ട് ഇടിച്ചോ ആകും വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതെന്ന് റോയിട്ടേഴ്‌സിനോട് സംസാരിച്ച മൂന്ന് വൃത്തങ്ങള്‍ പറഞ്ഞു. സംഭവം നടന്ന സമയത്ത് വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ല. ആക്രമണത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് തീയും പുകയും ഉയരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
റിയാദ് എയര്‍പോര്‍ട്ടിനു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ ഇന്നലെയും അവകാശപ്പെട്ടിരുന്നു. എന്നാല്‍ റിയാദ് ലക്ഷ്യമാക്കി വന്ന രണ്ടു ബാലിസ്റ്റിക് മിസൈലുകളും ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് തൊടുത്തുവിട്ട മറ്റൊരു മിസൈലും തടഞ്ഞ് തകര്‍ത്തതായി സഖ്യസേന അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







