റിയാദ്- കിഴക്ക്- പടിഞ്ഞാറ് പൈപ്പ്ലൈനിലൂടെ പ്രതിദിനം 58 ലക്ഷം ബാരൽ അസംസ്കൃത എണ്ണ പമ്പ് ചെയ്യാൻ തുടങ്ങിയതായി സൗദി ഊർജ, വ്യാവസായിക, ധാതുവിഭവ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. ചെങ്കടൽ തീരത്തെ കയറ്റുമതി തുറമുഖങ്ങളുമായി രാജ്യത്തിന്റെ കിഴക്കൻ എണ്ണ ഉത്പാദന മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടാണിത്. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന പൈപ്പ്ലൈൻ അഞ്ച് ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞതായി മനാമയിൽ നടന്ന ‘മെയ്ഡ് ഇൻ ദി ഗൾഫ് 2026’ ഫോറത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







