ജിദ്ദ. സിജി ജിദ്ദ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പിന്റെ (BIG) ആഭിമുഖ്യത്തിൽ “Build a Business That Scales Beyond You” എന്ന വിഷയത്തിൽ ‘ബിസിനസ് ബ്രേക്ക്‌ത്രൂ സമ്മിറ്റ്’ ഒക്ടോബർ 10 ശനിയാഴ്ച ജിദ്ദയിൽ നടക്കും. ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ഗൗരവമായി ആഗ്രഹിക്കുന്ന സംരംഭകർക്കായാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ബിഗ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ ബിസിനസ് കോച്ചും മെന്ററുമായ കോച്ച് ഫസൽ റഹ്‌മാൻ നയിക്കുന്ന പ്രായോഗിക ശിൽപ്പശാലയാണ് സമ്മിറ്റിലെ പ്രധാന പരിപാടി. ബിസിനസിനെ സിസ്റ്റമാറ്റിക്കായി വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ആവശ്യമായ പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുന്ന വേദിയായിരിക്കും ഈ പ്രോഗ്രാം. കേസ് സ്റ്റഡീസും വർക്ക്ബുക്കുകളും വച്ച് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കുന്ന ഇന്ററാക്ടീവ് മാതൃകയിലാണ് ഈ പരിപാടി സംവിധാനിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഉടമയുടെ ദൈനംദിന ഇടപെടലുകൾ കുറച്ചുകൊണ്ട്, ശക്തമായ സിസ്റ്റങ്ങൾ, കഴിവുള്ള ടീം, കൃത്യമായ എക്സിക്യൂഷൻ എന്നിവയിലൂടെ ബിസിനസ് എങ്ങനെ കൂടുതൽ ഉപഭോക്താക്കളിലേക്കും പുതിയ വിപണികളിലേക്കും വിപുലീകരിക്കാം എന്നതിലാണ് സമ്മിറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിസിനസ് ട്രാൻസ്ഫോർമേഷനിലും സ്കെയിൽ-അപ്പിലും 15 വർഷത്തിലേറെ പരിചയസമ്പത്തുള്ള കോച്ച് ഫസൽ റഹ്‌മാനുമായി തങ്ങളുടെ സംശയങ്ങളും വെല്ലുവിളികളും നേരിട്ട് ചർച്ച ചെയ്യാനുള്ള പ്രത്യേക അവസരവും സമ്മിറ്റിൽ പങ്കെടുക്കുന്ന സംരംഭകർക്ക് ലഭിക്കും.
സൗദി അറേബ്യയിൽ ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് നിലവിൽ വളരെ അനുകൂലമായ അന്തരീക്ഷമാണുള്ളത്. വ്യക്തമായ സ്ട്രാറ്റജിയിലൂടെയും സിസ്റ്റങ്ങളിലൂടെയും ബിസിനസ് വളർത്തുന്നതിന്റെ പ്രാധാന്യം സംരംഭകർക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ പരിപാടി ഉപകരിക്കും.
സിജി ജിദ്ദ ചാപ്റ്ററിന്റെ കീഴിൽ ഉള്ള ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് (BIG) സംരംഭകർക്ക് പഠിക്കാനും വളരാനും പിന്തുണ നൽകുന്ന നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു വരുന്ന ജിദ്ദ ആസ്ഥാനമായുള്ള സൗദി അറേബ്യയിലെ പ്രമുഖ സംരംഭക കൂട്ടായ്മയാണ്.
സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി, ബിഗ് ഡയറക്ടർ കെ എം റിയാസ്, പ്രോഗ്രാം കൺവീനരും സിജി ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ ഡോക്ടർ മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് പ്രോഗ്രാം കൺവീനർ ഉനൈസ് ചെരുമല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സ്ഥലം: റമദ ഹോട്ടൽ, ജിദ്ദ
തിയ്യതി: 10 ഒക്ടോബര് 2026
സമയം: 9:30 AM – 06:00 PM
കൂടുതൽ വിവരങ്ങൾക്ക്: 0582898065, 0506552828







