ബെയ്റൂത്ത്- ലെബനനിലെ വളർന്നുവരുന്ന യുവ ഗായിക നദ ദന്ദാഷ് വാഹനാപകടത്തിൽ മരണപ്പെട്ടു. സംഗീതലോകത്ത് തന്റേതായ ഇടം ഉറപ്പിച്ചു വരുന്നതിനിടെയുണ്ടായ ഈ വേർപാട് ആരാധകരെയും കലാ ലോകത്തെയും വലിയ ദുഃഖത്തിലാഴ്ത്തി.
അറബിക് ആലാപന ശൈലിയായ ‘തറബും’ ജനപ്രിയ സംഗീതവും സമന്വയിപ്പിച്ചുള്ള വേറിട്ട ഗാനങ്ങളിലൂടെയാണ് നദ ശ്രദ്ധേയയായത്. ലെബനോനിലെ ബെക്കാ മേഖലയിലുള്ള ഹെർമെൽ സ്വദേശിയായ ഇവരെ ‘ഓറോണ്ടസിന്റെ മകൾ’ എന്ന പേരിലാണ് ആരാധകർ വിശേഷിപ്പിച്ചിരുന്നത്.
2024 മേയിൽ എൽ.ബി.സി ചാനലിലെ ‘അൽമസ്റഹ്’ എന്ന പരിപാടിയിലൂടെയാണ് നദ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രശസ്ത ഗായകൻ നിഹാദ് തരാബിയുടെ ‘മഷ്വാർ അൽഹയാത്ത്’ എന്ന ഗാനം ഈ പരിപാടിയിൽ ഇവർ ആലപിച്ചത് ഏറെ തരംഗമായിരുന്നു. തുടർന്ന് വിവിധ മാധ്യമങ്ങളിൽ സജീവമായിരുന്ന നദ, 2026 ജനുവരിയിൽ അൽജദീദ് ചാനലിലെ ‘സ്വബാഹ് അൽയൗം’ എന്ന പരിപാടിയിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







