- തിരുവനന്തപുരം- തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം സ്വന്തമാക്കി.
- തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തളി ഡിവിഷനിൽ യു.ഡി.എഫ് 184 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം.
- തൃശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയിലെ 24-ാം വാർഡായ മുനിസിപ്പൽ ഓഫീസ് വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഒ. പൈലപ്പൻ 345 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിന് വിജയിച്ചു.
- വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പള്ളിക്കൽ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ലീല ഗോവിന്ദൻ 331 വോട്ടുകൾക്ക് വിജയിച്ചു.
- കൊച്ചി കോർപ്പറേഷനിലെ 19-ാം ഡിവിഷനായ അയ്യപ്പൻകാവിൽ നയു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി എ.കെ. അജിത് കുമാർ 549 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.
- കോഴിക്കോട് കോർപ്പറേഷനിലെ 59-ാം ഡിവിഷനായ കുറ്റിച്ചിറയിൽ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി. മുസ്ലിം ലീഗിലെ ഫർസീന അറക്കൽ 436 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
- തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കല്ലറ ഡിവിഷനിൽ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി അമി തിലക് 2869 വോട്ടിന് വിജയിച്ചു.
- തിരുവനന്തപുരം ജില്ലയിലെ തിരുപുരം ഗ്രാമപഞ്ചായത്തിലെ പഴയകട (അഞ്ചാം വാർഡ്) യിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സി.എസ്. സുനിൽ 169 വോട്ടുകൾക്ക് വിജയിച്ചു.
- പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ വള്ളോക്കുന്നിൽ നടന്ന വാശിയേറിയ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാധാമണിയമ്മ വിജയിച്ചു. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന ഈ വാർഡ് കേവലം 2 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാധാമണിയമ്മ പിടിച്ചെടുത്തത്.
- പത്തനംതിട്ട ജില്ലയിലെ കുറ്റൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ ഒതറയിൽ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി. രബീഷ് മോൻ രവി 148 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ മികച്ച വിജയം നേടി.
- പത്തനംതിട്ട റാന്നി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡായ ബ്ലോക്ക്പടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ആർ. രമ്യമോൾ വിജയിച്ചു. വെറും 5 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ എം.ആർ. രമ്യമോളുടെ ജയം.
- പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ കല്ലേലിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനില സുരേഷ് 112 വോട്ടുകൾക്ക് വിജയിച്ചു.
- കോട്ടയം ജില്ലയിലെ മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ചീരംകുളത്ത് യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി. പ്രീത പ്രസാദ് 162 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
- ഇടുക്കി ജില്ലയിലെ മുട്ടം ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡായ തുടങ്ങനാട്ടിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റ് അട്ടിമറി വിജയത്തിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ്) സ്ഥാനാർത്ഥി എൽസമ്മ ടോം എടാട്ട് 188 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
- എറണാകുളം ജില്ലയിലെ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡായ മടപ്ലാതുരുത്ത് ഈസ്റ്റിൽ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി. ജോസ് കുനിയന്തോടത്ത് 140 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
- തൃശൂർ ജില്ലയിലെ ചേലക്കര ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡായ കുറുമല കിഴക്കുമുറിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രജിത നെച്ചിക്കാട്ടിൽ വിജയിച്ചു. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന ഈ വാർഡ് ശക്തമായ പോരാട്ടത്തിനൊടുവിൽ യു.ഡി.എഫ് അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തു. 73 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ രജിത നെച്ചിക്കാട്ടിൽ വിജയിച്ചത്.
- പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡായ രാഗം കോർണറിൽ എൽ.ഡി.എഫിന്റെ കൈവശമിരുന്ന സിറ്റിങ് സീറ്റ് അട്ടിമറി വിജയത്തിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി. ഗിരീശൻ 48 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
- പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡായ വെട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എ.എ. അബ്ദുൽ ജലീൽ 335 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
- മലപ്പുറം താനാളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മൂലക്കലിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിലെ പി.ഒ. ബുഷ്റ ടീച്ചർ 488 വോട്ടിന് വിജയിച്ചു.
- മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ (പൂങ്കുടായ) യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






