Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 28
    Breaking:
    • ഷാഹി മസ്ജിദ് പൊളിക്കാൻ ഭരണകൂടം, ശക്തമായ പ്രതിഷേധവുമായി ജനം, പ്രദേശത്ത് സംഘർഷം
    • താഇസിൽ നാല് ഇറാൻ മിസൈൽ, ഡ്രോൺ വിദഗ്ധർ കൊല്ലപ്പെട്ടതായി യെമൻ സായുധ സേന
    • നെതന്യാഹു അബുദാബി സന്ദർശിച്ച് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി
    • തെരുവ് നായ്ക്കളുടെ ആക്രമണം: പരിക്കേറ്റവരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
    • ഗാസ യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 74,000 കവിഞ്ഞു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഗാസ യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 74,000 കവിഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/09/2026 Gaza Latest Middle East Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസയിൽ അഭയാർഥികൾ കഴിയുന്ന തമ്പുകൾക്കു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ സിറ്റി- മൂന്ന് വർഷത്തോളമായി തുടരുന്ന ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 74,000 കടന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 74,016 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ 1,75,068 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
    2023 ഒക്ടോബർ 7-ന് ഫലസ്തീൻ പോരാളികൾ ഇസ്രായേലിൽ കടന്നുകയറി ഏകദേശം 1,200 പേരെ കൊലപ്പെടുത്തിയതോടെയാണ് ഈ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
    കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ കനത്ത പോരാട്ടങ്ങൾക്ക് വിരാമമിട്ടെങ്കിലും, ആക്രമണങ്ങൾക്കുള്ള മറുപടിയെന്ന നിലയിൽ ഇസ്രായേൽ സൈനിക നടപടികൾ തുടരുകയാണ്. വെടിനിർത്തലിനു ശേഷം മാത്രം 1,145 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
    ഖാൻ യൂനിസിലെ മവാസി മേഖലയിൽ ഇസ്രായേൽ നടത്തിയ പുതിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയുടെ പകുതിയിലധികവും ഇപ്പോൾ ഇസ്രായേൽ സേനയുടെ നിയന്ത്രണത്തിലാണ്. ഹമാസ് ആയുധം ഉപേക്ഷിക്കുന്നത് വരെ ഇവിടുന്ന് പിന്മാറില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട തുടർനടപടികൾ നിലവിൽ സ്തംഭനാവസ്ഥയിലാണ്.

    ഒക്ടോബർ 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള കടുത്ത പോരാട്ടത്തിലാണ് ബെഞ്ചമിൻ നെതന്യാഹു. 2023 ഒക്ടോബർ 7ലെ ആക്രമണത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ജനഹിത പരിശോധനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. അടുത്ത മാസം നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യത്തെ പരാജയപ്പെടുത്താൻ പ്രമുഖ ജൂത പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ആഭ്യന്തര തർക്കങ്ങളുടെ പേരിൽ ഈ പാർട്ടികൾ വിമർശനം നേരിടുന്നുണ്ട്.
    തെരഞ്ഞെടുപ്പിലൂടെ ഇസ്രായേലിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് ഹമാസ് നേതാവ് ഖലീൽ അൽഹയ്യ പ്രതികരിച്ചു. ഗാസയിലെ രക്തച്ചൊരിച്ചിൽ മുൻനിർത്തിയായിരിക്കും ഇസ്രായേലിൽ പ്രചാരണങ്ങൾ നടക്കുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഏത് വ്യക്തിയോ പാർട്ടിയോ അധികാരത്തിൽ വന്നാലും എല്ലാ ഇസ്രായേൽ പാർട്ടികളുടെയും കൈകളാൽ ഞങ്ങളുടെ ജനത ദുരിതം അനുഭവിച്ചിട്ടുണ്ട്. ഫലസ്തീൻ ജനതയുടെ രക്തവും ദുരിതങ്ങളും ഇസ്രായേൽ തെരഞ്ഞെടുപ്പുകൾക്ക് ഇന്ധനമാക്കുന്നതിനെ ഞങ്ങൾ പൂർണ്ണമായും നിരാകരിക്കുന്നു,’ ഖലീൽ അൽഹയ്യ മാധ്യമങ്ങളോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെസ്റ്റ് ബാങ്കിലും തുടരുന്ന സംഘർഷങ്ങൾ
    ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ ഒരു കാറും ഫലസ്തീൻ സിവിലിയന്മാരുടെ ഒത്തുചേരലുകളും ലക്ഷ്യമിട്ട് ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൂടി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
    അതേസമയം, വെസ്റ്റ് ബാങ്കിലെ നബ്ലസിന് വടക്കുള്ള ബർഖ ഗ്രാമത്തിൽ ഒരുകൂട്ടം ജൂത കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഖബാതിയ ഗ്രാമത്തിൽ ഫലസ്തീൻ യുവാക്കളും ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫലസ്തീനികളുടെ വീടുകൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gaza war Israel attack
    Latest News
    ഷാഹി മസ്ജിദ് പൊളിക്കാൻ ഭരണകൂടം, ശക്തമായ പ്രതിഷേധവുമായി ജനം, പ്രദേശത്ത് സംഘർഷം
    28/09/2026
    താഇസിൽ നാല് ഇറാൻ മിസൈൽ, ഡ്രോൺ വിദഗ്ധർ കൊല്ലപ്പെട്ടതായി യെമൻ സായുധ സേന
    28/09/2026
    നെതന്യാഹു അബുദാബി സന്ദർശിച്ച് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി
    28/09/2026
    തെരുവ് നായ്ക്കളുടെ ആക്രമണം: പരിക്കേറ്റവരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
    28/09/2026
    ഗാസ യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 74,000 കവിഞ്ഞു
    28/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version