കോഴിക്കോട്- വിദേശയാത്രയും സ്വകാര്യ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി രംഗത്തെത്തി. റേഞ്ച് റോവറിന് സമീപം താൻ ചാരി നിൽക്കുന്ന ചിത്രം എ.ഐ നിർമ്മിതമാണെന്ന് ഷാജി വ്യക്തമാക്കി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിൽ താൻ നിൽക്കുന്ന രീതിയും ശരിയായതല്ലെന്നും ഇത്തരം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പാക്കണമെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്ത തുടങ്ങിയ സമയം മുതല്‍ പ്രചരിപ്പിക്കുന്ന എന്റെ ഫോട്ടോ ആണിത്. സാമാന്യ മര്യാദയില്ലാതെ നിങ്ങള്‍ കൊടുത്ത ഫോട്ടോ വ്യാജമാണ്. എഐയില്‍ ഉണ്ടാക്കിയ വ്യാജ ഫോട്ടോയാണിത്. ആ ഫോട്ടോയുടെ അശ്ലീലം എന്താണെന്ന് അറിയാമോ?
ഈ കാറിന്റെ മുന്നില്‍ ഞാന്‍ നില്ക്കുന്ന നില്‍പ്പാണ്. എന്റെ തറവാട്ട് സ്വത്തില്‍ കിട്ടയതാണ് ഈ 13–ാം നമ്പര്‍ എന്ന നിലയ്ക്കുള്ള നില്‍പ്പാണിത്. ഇതെന്തൊരു അഹങ്കാരമുള്ള നില്‍പ്പാണ്. സാമാന്യമര്യാദയുണ്ടെങ്കില്‍ ഇത്തരത്തില്‍ ഒരു ചിത്രം കൊടുക്കില്ല. കൊടുക്കുമ്പോള്‍ ഉളുപ്പ് വേണ്ടേ. നിങ്ങള്‍ക്ക് ഈ നൈതികത ഒന്നും ബാധകമല്ലേ. അതൊരു എഐ ഫോട്ടോ ആണോ, വ്യാജ ഫോട്ടോ ആണോ എന്ന് അന്വേഷിക്കാനുള്ള
സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും വ്യക്തിഗത വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തിന്റെ വാഹനം കുറച്ചുനാളുകളായി താൻ ഉപയോഗിച്ചുവരികയാണ്.
അഴീക്കോട് എംഎൽഎ ആയിരുന്ന കാലത്തും ഇതേ വാഹനമാണ് ഉപയോഗിച്ചതെന്ന് ഷാജി പറഞ്ഞു.പ്രത്യുപകാരം പ്രതീക്ഷിച്ചല്ല പലരും പല കാര്യങ്ങളും ചെയ്യുന്നതെന്നും തനിക്കെതിരെ പ്രചരിക്കുന്നത് ഗോസിപ്പ് വാർത്തകളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാറിന്റെ നമ്പർ അനുവദിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ പതാക ഉപയോഗിക്കുന്നത് ഒരു പ്രത്യേക പ്രിവിലേജാണെന്നും ഷാജി പറഞ്ഞു.
തന്നെ കള്ളനെന്ന് വിളിച്ചത് മാധ്യമ പ്രവർത്തക ചെരിപ്പൂരി അടിച്ച മാധ്യമ പ്രവർത്തകൻ
മാധ്യമങ്ങൾക്കെതിരെയും കടുത്ത വിമർശനമാണ് ഷാജി ഉന്നയിച്ചത്. കഴിഞ്ഞ ദിവസം തന്നെ കള്ളനെന്ന് വിളിച്ച മാധ്യമ പ്രവർത്തകൻ സഹപ്രവർത്തക ചെരിപ്പൂരി അടിച്ചയാളാണെന്നും ഷാജി പറഞ്ഞു. കോഫി വിത്ത് അരുൺ പരിപാടി അവതരിപ്പിക്കുന്നയാൾ കോഫിയാണ് കുടിച്ചിരുന്നത് എന്നാണ് താൻ വിചാരിച്ചതെന്നും എന്നാൽ ഉടമയുടെ വീട്ടിൽനിന്നുള്ള മദ്യമാണ് അതിലുള്ളത് എന്ന് പിന്നീടാണ് മനസിലായതെന്നും ഷാജി പരിഹസിച്ചു.
താൻ കാരണം മുസ്ലിം ലീഗ് പ്രവർത്തകർക്കും യു.ഡി.എഫ് മുന്നണിക്കും പേരുദോഷം സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് തന്റെ ബാധ്യതയാണ്. അത്തരം സൂക്ഷ്മതിയുണ്ടാകുമെന്നും ഷാജി പറഞ്ഞു.







