എടപ്പാൾ: മുലപ്പാൽ കുടിച്ചു ഉറങ്ങിയ 17 ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണം.തങ്ങൾപടി ചാമപറമ്പിൽ ഇസ്മായിലിന്റെയും, ഹസ്സനയുടെയും മകൾ ഇശൽ ആണ് മരിച്ചത്. തങ്ങൾ പടിയിൽ ഓട്ടോ ഡ്രൈവർ ആയ പിതാവ് പുലർച്ചെ മൂന്നരയോടെ ഓട്ടം പോകാനായി എഴുന്നേറ്റപ്പോൾ ഭാര്യയെയും മാതാവിനെയും വിളിച്ചുണർത്തി. ഈ സമയത്താണ് മാതാവിന് ഒപ്പം കിടന്നിരുന്ന കുഞ്ഞിൻറെ മൂക്കിലൂടെ രക്തം പുറത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ കുറ്റിപ്പുറത്തെയും എടപ്പാളിലെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group