Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 21
    Breaking:
    • ലൈംഗിക ഉത്തേജക മരുന്ന് വിൽപ്പന: ഇന്ത്യക്കാരൻ ഉൾപ്പെട്ട രണ്ടംഗ സംഘം അറസ്റ്റിൽ
    • കുവൈത്തിൽ മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം: 15 പ്രതികൾക്ക് തടവ് ശിക്ഷ
    • ഹോർമൂസ് കടലിടുക്കിന് മുകളിൽ യു.എസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം
    • ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ചക്ക് തയ്യാറെന്ന് ട്രംപ്, ഇറാൻ വിദേശ മന്ത്രി ഖത്തറിൽ
    • ചോക്കാട് മലവെള്ളപ്പാച്ചിലിൽ മരണം മൂന്നായി, ആറു പേരെ കാണാതായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ചക്ക് തയ്യാറെന്ന് ട്രംപ്, ഇറാൻ വിദേശ മന്ത്രി ഖത്തറിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/09/2026 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാൻ പ്രസിഡന്റുമായി ചർച്ചക്ക് തയ്യാറാണെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനിടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പോകുന്നതിന് മുമ്പ്, യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍ നിര്‍ണായക മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ദോഹയില്‍ എത്തുമെന്ന് ഔദ്യോഗിക ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി മന്ത്രി ദോഹയില്‍ ഏതാനും മണിക്കൂറുകൾ ചെലവിടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാനുള്ള തങ്ങളുടെ നിബന്ധനകള്‍ മധ്യസ്ഥരിലൂടെ ഇറാന്‍ അമേരിക്കയെ വീണ്ടും അറിയിച്ചതായി ഇറാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇറാന്‍ വിദേശ മന്ത്രിയുടെ ദോഹ സന്ദര്‍ശനം.

    അതേസമയം, ആവര്‍ത്തിച്ചുള്ള സംഘര്‍ഷ, പ്രത്യാക്രമണ ചക്രങ്ങളിലൂടെ മേഖലയില്‍ ശാശ്വതമായ സുരക്ഷ കൈവരിക്കാനാവില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ഥാനി മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും ഒരു രാജ്യത്തെ സുരക്ഷാ ഭീഷണിക്ക് വിധേയമാക്കുന്ന ക്രമീകരണങ്ങളിലൂടെ ശാശ്വതമായ സുരക്ഷ കെട്ടിപ്പടുക്കാനാവില്ല. പരമാധികാരം മാനിക്കപ്പെടുന്നതും ഒരു രാജ്യത്തിനും മറ്റൊന്നിന് ഭീഷണി ഉയര്‍ത്താന്‍ കഴിയാത്തതുമായ ഒരു ചട്ടക്കൂട് മേഖലക്ക് ആവശ്യമാണ്. ആശയവിനിമയ മാര്‍ഗങ്ങള്‍ തുറന്നിടാനും സംഘര്‍ഷം കുറക്കാനും ഖത്തര്‍ പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതല്‍ വിശ്വാസം വളര്‍ത്താനും സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്താനും ഖത്തര്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏഴ് മാസത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടുവെക്കുകയും, അടുത്ത സൈനിക നീക്കത്തെ കുറിച്ച് അമേരിക്ക ആലോചിക്കുകയും ചെയ്യുന്നതിനിടയിലും, ഈ ആഴ്ച ന്യൂയോര്‍ക്കില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ കാണാന്‍ തയ്യാറാണെന്ന സൂചന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭക്കിടെ പെസെഷ്‌കിയാനെ കാണുമോ എന്ന് ഫോക്‌സ് ന്യൂസ് ലേഖകന്‍ ട്രേ യിങ്സ്റ്റ് ചോദിച്ചപ്പോള്‍, അതിന് സാധ്യതയുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി. ഈ കൂടിക്കാഴ്ചക്ക് സാധ്യതയേറുന്ന ഘട്ടം വളരെ നിര്‍ണായകമാണ്. ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള നിബന്ധനകളുടെ പട്ടിക ഇറാന്‍ അമേരിക്കക്ക് കൈമാറിയിട്ടുണ്ട്. യു.എസില്‍ നിന്നുള്ള പുതിയ ആക്രമണം മേഖലയിലുടനീളമുള്ള അമേരിക്കന്‍ താവളങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരായ പ്രത്യാക്രമണത്തിന് കാരണമാകുമെന്ന് ഇറാന്‍ സൈനിക മേധാവികള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Iran US
    Latest News
    ലൈംഗിക ഉത്തേജക മരുന്ന് വിൽപ്പന: ഇന്ത്യക്കാരൻ ഉൾപ്പെട്ട രണ്ടംഗ സംഘം അറസ്റ്റിൽ
    21/09/2026
    കുവൈത്തിൽ മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം: 15 പ്രതികൾക്ക് തടവ് ശിക്ഷ
    21/09/2026
    ഹോർമൂസ് കടലിടുക്കിന് മുകളിൽ യു.എസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം
    21/09/2026
    ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ചക്ക് തയ്യാറെന്ന് ട്രംപ്, ഇറാൻ വിദേശ മന്ത്രി ഖത്തറിൽ
    21/09/2026
    ചോക്കാട് മലവെള്ളപ്പാച്ചിലിൽ മരണം മൂന്നായി, ആറു പേരെ കാണാതായി
    21/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.