കോട്ടയം- മീൻപിടുത്ത വിഡിയോകളിലൂടെ ശ്രദ്ധേയയായ യുട്യൂബർ തംബുരുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി തംബുരുവിനെ (36) പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘തംബുരു ക്വീൻഫിഷർ’ എന്ന യൂട്യൂബ് ചാനലിലെ മീൻപിടുത്ത വിഡിയോകളിലൂടെ ശ്രദ്ധേയയായിരുന്നു.
ഇന്നലെ വൈകിട്ട് മകളാണ് തംബുരുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു പിന്നിലെന്നാണ് പ്രാഥമിക വിവരം. ഭർത്താവുമായി അകന്നു കഴിയുന്ന തംബുരു മകൾക്കൊപ്പമാണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. വൈക്കം പൊലീസ് സ്‌ഥലത്തെത്തി മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







