കൊൽക്കത്ത- പശ്ചിമ ബംഗാളിൽ പ്രവർത്തിച്ചിരുന്ന 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബി.ജെ.പി സർക്കാർ. മതിയായ അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പ്രവർത്തിച്ചിരുന്ന മദ്രസകൾ അടച്ചുപൂട്ടാനാണ് ഉത്തരവിട്ടതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. നൂറോളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
സംസ്ഥാനത്ത് ആകെ 2,396 മദ്രസകൾ ആവശ്യമായ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നതായി ജില്ലാ മജിസ്ട്രേറ്റുമാർ സമർപ്പിച്ച സർവേ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കൃത്യമായ നിയമാനുസൃതം പ്രവർത്തിക്കുന്ന 2,132 മദ്രസകൾക്ക് തുടർന്നും പ്രവർത്തിക്കാൻ അനുമതിയുണ്ടാകും
ഏറ്റവും കൂടുതൽ മദ്രസകൾ പൂട്ടിയത് മാൾഡ ജില്ലയിലാണ്. ഈ പട്ടികയിൽ ഒന്നാമതുള്ള മാൾഡയിൽ മാത്രം ഏകദേശം 44 മദ്രസകൾക്ക് പൂട്ടാൻ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഉത്തര ദിനാജ്പൂർ- 37 മദ്രസകൾ, സൗത്ത് 24 പർഗാനാസ്- 32 മദ്രസകൾ, മുർഷിദാബാദ്- 25 മദ്രസകൾ, നാദിയ- 25 മദ്രസകൾ എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ അടച്ചുപൂട്ടിയവയുടെ എണ്ണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







